'പപ്പാ, കട്ടപ്പാ' എന്ന് പറഞ്ഞ് സല്‍മാന്‍ പരിചയപ്പെടുത്തി, അനുഭവം പങ്കുവെച്ച് സത്യരാജ്

9 months ago 7

sathyaraj

സത്യരാജ് | ഫോട്ടോ: സിദ്ധിക്കുൽ അക്ബർ/ മാതൃഭൂമി

ബോളിവുഡിലെ മുതിര്‍ന്ന തിരക്കഥാകൃത്തും സൽമാൻ ഖാന്‍റെ പിതാവുമായ സലീം ഖാനെ കണ്ടുമുട്ടിയതാണ് സിക്കന്ദറില്‍ ‌സല്‍മാന്‍ഖാനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനേക്കാള്‍ വലിയ അവസരമെന്ന് നടന്‍ സത്യരാജ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിലാണ് സലിം ഖാനെ കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.

ഇന്ന് എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷകരമായ കാര്യം സലീം ജീയെ കാണാനായതാണ്. 'പപ്പാ, കട്ടപ്പാ' എന്ന് പറഞ്ഞ് സല്‍മാനാണ് അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിയത്. എനിക്കേറെ സന്തോഷമുണ്ട്. കാരണം, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലമാണ്, സലീം-ജാവേദ് തിരക്കഥകളിലൂടെ നിരവധി ഹീറോകളാണ് സൃഷ്ടിക്കപ്പെട്ടത്. സത്യരാജ് പറഞ്ഞു.

അതുകൊണ്ട്, ഇത് സല്‍മാനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനേക്കാള്‍ വലിയൊരു അവസരമായിരുന്നു. സത്യരാജ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. സിക്കന്ദറിലെ വില്ലനായി തന്നെ തിരഞ്ഞെടുത്ത സംവിധായകന്‍ എആര്‍ മുരുഗദോസിനോടും അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ 47 വര്‍ഷക്കാലമായി ഞാനീ രംഗത്തുണ്ട്. 258-ഓളം സിനിമകള്‍ ചെയ്തു. വില്ലനായാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനാകാന്‍ അവസരം ലഭിച്ചു. 100 സിനിമകളില്‍ ഞാന്‍ നായകനായി. മുരുഗദോസ് വീണ്ടും എന്നെ വില്ലനായി തിരികെ കൊണ്ടുവന്നു. സത്യരാജ് പറഞ്ഞു.

രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, അഞ്ജിനി ധവാന്‍, ശര്‍മന്‍ ജോഷി എന്നിവരും സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സാജിദ് നാദിയദ്‌വാല നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 30 ന് തീയറ്ററുകളിലെത്തും.

Content Highlights: Veteran histrion Sathyaraj expresses his joyousness astatine gathering Salim Khan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article