പരകായ പ്രവേശനമോ, വൈകാരികമായ തളര്‍ച്ചയോ; സുധ ചന്ദ്രയ്ക്ക് എന്താണ് സംഭവിച്ചത്? വൈറലാവുന്ന വീഡിയോയ്ക്ക് പിന്നില്‍?

2 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam5 Jan 2026, 1:33 p.m. IST

ഇത് ഓവര്‍ ഡ്രാമയാണെന്നും ബാധകയറിയാതാണെന്നും വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ പതിനാറാം വയസ്സില്‍ വലത് കാല്‍ നഷ്ടിപ്പെട്ടിട്ടും, ജീവിതത്തോട് പോരാടി ഇതുവരെ വന്നു നില്‍ക്കുന്ന സുധ ചന്ദ്രയ്ക്ക് അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം.

sudha chandranസുധ ചന്ദ്രൻ
അഭിനേത്രി നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം ശ്രദ്ധ നേടിയതാണ് സുധ ചന്ദ്രന്‍ . പതിനാറാം വയസ്സില്‍ കാല് നഷ്ടപ്പെട്ടിട്ടും, കൃത്രിമമായ കാല് വച്ച് നൃത്തം ചെയ്ത് ജീവിതത്തോടു പോരാടിയ സുധ, തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ആരാധകരെയും സുധയെ സ്‌നേഹിക്കുന്നവരെയും ആശങ്കപ്പെടുത്തുന്നതാണ്.

നോര്‍ത്ത് ഇന്ത്യയില്‍ ഹൈന്ദവ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു ആഘോഷമാണ് മാതാ കി ഭക്തി. പ്രപഞ്ചത്തിന്റെ മാതാവായി കരുതപ്പെടുന്ന ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, കാളി തുടങ്ങിയ ദേവീരൂപങ്ങളോടുള്ള വിശ്വാസവും ആരാധനയും പ്രകടമാക്കുന്ന ആഘോഷമാണിത്. ഭക്ത ജനങ്ങള്‍ തങ്ങളുടെ എല്ലാ പ്രയാസങ്ങളും സന്തോഷങ്ങളും ദേവിക്ക് മുന്നില്‍ അര്‍പ്പിച്ച് ആടുകയും ദേവീ കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുകയാണ് ചെയ്യുന്നത്.

Also Read: അലക്സേ ഈ കൊച്ചിനെ ജീവിതകാലം മുഴുവൻ പൊന്നുപോലെ നോക്കണം! നടാഷക്ക് വിവാഹം; ആഘോഷമാക്കി ട്രാൻസ് സെലിബ്രിറ്റികൾ

തുടക്കത്തില്‍ സുധയും നൃത്തം ചെയ്യുകയും പാടുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് മറ്റൊരാളുടെ നൃത്തം കണ്ടു നിന്നുകൊണ്ടിരിക്കെ സുധ ചന്ദ്രനില്‍ മാറ്റമുണ്ടായത്. തീവ്രമായ വൈകാരിക മാറ്റമായിരുന്നു അത്. പിന്നീട് ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്നതായും കാണാം.

രണ്ട് ദിവസങ്ങളായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പൊതുവെ സീരിയലുകളില്‍ സുധ ചന്ദ്ര ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതുകൊണ്ടു തന്നെ അത്തരം ഏതെങ്കിലും സീരിയല്‍ - സിനിമ ഷൂട്ടിങ് വീഡിയോ ആണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ പിന്നീടാണ് മാതാ കി ഭക്തിയിക്കിടയില്‍ സുധ ചന്ദ്രയ്ക്കുണ്ടായ വൈകാരിക മാറ്റമാണെന്ന് തിരിച്ചറിഞ്ഞത്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും 'മണ്ടന്‍' ഷോട്ട്; ദേഷ്യപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍


പരകായ പ്രവേശനമോ, വൈകാരിക തളര്‍ച്ചയോ ആവാം എന്ന് പറഞ്ഞ് സുധയെ ആശ്വസിപ്പിക്കുന്നവരുണ്ട്. ബാധ കയറിയതോ എന്ന് ചോദിച്ച് പരിഹസിക്കുന്നവരും ഇല്ലാതെയല്ല. എന്നാല്‍ ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്തരമൊരു സീന്‍ ക്രിയേറ്റ് ചെയ്യേണ്ട ആളല്ല സുധ ചന്ദ്ര. ഒരു റോഡ് അപകടത്തിലാണ് സുധ ചന്ദ്ര ആശുപത്രിയില്‍ അഡ്മിറ്റായത്, എന്നാല്‍ ഡോക്ടറുടെ അനാസ്ഥ കാരണം വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നു.

പതിനാറാം വയസ്സില്‍ കാല് ഒന്ന് പോയിട്ടും നര്‍ത്തകിയായ സുധ തോല്‍വി സമ്മതിച്ചില്ല. ജയ്പൂര്‍ കാല്‍ വച്ച് നൃത്തത്തിലേക്ക് തിരിച്ചുവന്ന സുധ ചന്ദ്ര, തന്റെ ജീവിത കഥ ആസ്പദമാക്കിയെടുത്ത മയൂരി എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് വന്നത്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷെ പോലെ, ഇല്ലായ്മയെ തന്റെ ബലമായി കണ്ട് മുന്നോട്ടുവന്ന സുധ ചന്ദ്രയ്ക്ക് ഇങ്ങനെ ഒരു നാടകം കളിക്കേണ്ടതില്ല. ഇത് തീര്‍ത്തും വൈകാരികമായ, ദൈവീകമായ ഒന്നാണെന്ന് ആരാധകര്‍ പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article