10 September 2025, 08:02 AM IST
.jpg?%24p=6c45e58&f=16x10&w=852&q=0.8)
വേടൻ | ഫോട്ടോ: മാതൃഭൂമി
കാക്കനാട്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ് ഗായകൻ വേടനെ (ഹിരൺദാസ് മുരളി) അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് തൃക്കാക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ അഭിഭാഷകനൊപ്പമാണ് വേടൻ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. ചോദ്യംചെയ്യൽ വൈകീട്ട് നാലുവരെ നീണ്ടു. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വേടനെതിരേ ചോദ്യംചെയ്യൽ നടന്നത്.
ചോദ്യംചെയ്യൽ ബുധനാഴ്ചയും തുടരും. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പോലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണ് ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടൻ മൊഴി നൽകിയെന്നാണ് അറിയുന്നത്.
Content Highlights: Rapper Vedan (Hirandas Murali) arrested and released connected bail successful a rape case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·