പരസ്പരം കുശുമ്പും കുന്നായ്മയും കുത്തിയും, ഒരാൾ നന്നാകുന്നതിന് പാര വച്ചും നടക്കുന്നവർ ഇതൊന്ന് കാണുക; ഈ കുടുംബത്തിന്റെ ഐക്യം

2 months ago 4

Authored by: ഋതു നായർ|Samayam Malayalam1 Nov 2025, 9:33 am

ഇക്കഴിഞ്ഞ ദിവസം മനോഹരമായ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രിയദർശൻ എത്തിയത്. മകളെ പോലെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ മായ പുതിയ ചുവട് വയ്പ്പ് നടത്തുന്നു എന്നതായിരുന്നു പോസ്റ്റ്

social media praised vismaya mohanlal and kalyani priyadarshan s relationകല്യാണി പ്രിയദർശൻ(ഫോട്ടോസ്- Samayam Malayalam)
വിസ്മയ മോഹൻലാലിൻറെ സിനിമ പ്രവേശനവും ആയി ബന്ധപ്പെട്ടുകൊണ്ട് നിരവധി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമ്മയും അച്ഛനും ചേട്ടനും സംബന്ധിച്ച ചടങ്ങിൽ വച്ചാണ് തുടക്കം സിനിമയുടെ പൂജ നടന്നത്. സിനിമ മേഖലയിൽ മോഹൻലാലിൻറെ പ്രിയപെട്ടവർ മിക്കവരും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. അതിൽ ഏറ്റവും സന്തോഷം നൽകിയ കാഴ്ച അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ്. അച്ഛനും മകളും മാത്രമല്ല ആ കുടുംബത്തിന്റെ മുഴുവൻ ഐക്യത്തെ കുറിച്ചാണ് ആരാധകരുടെ സംസാരം ഇതിന്റെ ഇടയിലാണ് തങ്ങളുടെ മായക്കുട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രിയദർശൻ പോസ്റ്റ് പങ്കുവച്ചത്.

തന്റെ അച്ഛന് ഇൻസ്റ്റ ഉണ്ടെന്ന് പോലും തനിക്ക് ഇപ്പോൾ ആണ് മനസിലാകുന്നത് എന്ന് കാണിച്ചുകൊണ്ട് കല്യാണിയും രംഗത്ത് വന്നു. കല്യാണിയും മായക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി . തന്റെ കളിക്കൂട്ടുകാരിയുടെ സിനിമ പ്രവേശനം നിറഞ്ഞ മനസോടെയാണ് കല്യാണിയും ആഘോഷിച്ചത്.

കല്യാണിയും സഹോദരനും മായക്കും അപ്പുവിനും ഒപ്പമാണ് കുട്ടിക്കാലത്തെ അധികസമയവും ഉണ്ടായിരുന്നത്. പ്രിയദർശനും മോഹൻലാലിനും ഇടയിലുള്ള ബന്ധത്തിന്റെ ആഴം ഇരുവരുടെയും കുടുംബത്തിന്റെ ഇടയിലേക്കും വ്യാപിച്ചിരുന്നു. ആ സ്നേഹബന്ധത്തിന്റെ ആഴത്തിലാണ് മായയുടെയും കല്യാണിയുടെയും ഇടയിലേക്ക് സൗഹൃദം കൂടിയത്.

പരസ്പരം കുശുമ്പും കുന്നായ്മയും കുത്തിയും ഒരാൾ നന്നാകുന്നതിന് പാര വച്ചും നടക്കുന്നവർ ഇതൊന്ന് കാണൂ. ഇവരുടെ സ്നേഹത്തിന്റെ വ്യാപ്തി എന്നാണ് ആരാധകർ കുറിക്കുന്നത്.

തുടക്കത്തിലൂടെ മായ വിസ്മയം ലോകയുടെ വിജയത്തിന്റെ ആഘോഷത്തിലാണ് കല്യാണി പ്രിയദർശിനി.

ALSO READ: ലോകത്തിൽ ആച്ഛനോളം വലുത് മറ്റൊന്നുമില്ല! അമ്മപോലും പിന്നെയെ ഉള്ളൂ;ഇത് അച്ഛൻ മകൾ സ്‌പെഷ്യൽ ചിത്രം
അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിച്ചത്. തെലുങ്ക് ചിത്രമായ ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് കടന്നത്. തുടർന്ന് "ഹീറോ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും "വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും കടന്നു.

തായ് മാര്‍ഷ്യല്‍ ആട്‌സിനോടും, മറ്റ് ആയോധന കലകളോടും ഒക്കെ താത്പര്യമുള്ള വിസ്മയ എഴുത്തുകാരിയാണ്. ഗ്രെയിന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ എഴുത്തുകാരിയായ വിസ്മയ ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പിന്റെ തിരക്കിലാണ്.

Read Entire Article