അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഒന്നായിരുന്നു. ഭൂത് ബംഗ്ലാ എന്ന ചിത്രത്തിൽ കൂടിയാണ് പ്രിയദർശൻ വീണ്ടും ബോളിവുഡിലെത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.
2026 -സെപ്റ്റംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കോമഡി- ഹൊറർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ബാലാജി മോഷൻ പിക്ചേഴ്സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ആകാശ് കൌശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ. അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുംബൈയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കേരളം, ഹൈദരാബാദ് ലണ്ടൻ അടക്കമുള്ളയിടങ്ങളിൽ ചിത്രീകരണം നടക്കും.
സമീപകാലത്ത് പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളൊന്നും തീയേറ്ററിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ബഡേ മിയാൻ ഛോട്ടേ മിയാൻ, മിഷൻ റാണി ഗഞ്ച്, സെൽഫി, രാം സേതും, സർഫിര തുടങ്ങിയവയൊക്കെ വൻ പരാജയങ്ങളായിരുന്നു. നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസമാകുമോ പ്രിയദർശൻ ചിത്രമെന്നാണ് ഇപ്പോൾ സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Content Highlights: bhoot bangla akshay kumar priyadarshan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·