12 September 2025, 09:03 AM IST

ഹിരൺ ദാസ് മുരളി (വേടൻ) | Photo: മാതൃഭൂമി
മുളങ്കുന്നത്തുകാവ്: റാപ്പർ വേടനെതിരേ ഉയരുന്ന തുടർച്ചയായ പരാതികളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണു ഗൂഢാലോചനയ്ക്ക് പിന്നിലെന്നു കുടുംബം പരാതിയിൽ പറഞ്ഞു.
പരാതി ഡിജിപിക്ക് കൈമാറിയതായി കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി സഹോദരൻ ഹരിദാസ് മുരളി പറഞ്ഞു. വേടന്റെ വാക്കുകളെ നിശ്ശബ്ദമാക്കുകയാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ഹരിദാസ് മുരളി പറഞ്ഞു.
Content Highlights: Raper Vedan ailment connected rape lawsuit to CM Pinarayi Vijayan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·