
രജിഷാ വിജയൻ | ഫോട്ടോ: Instagram, വി.പി പ്രവീൺകുമാർ| മാതൃഭൂമി
ചുരുക്കം സിനിമകൾകൊണ്ടുതന്നെ മലയാളസിനിമാ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച നടിയാണ് രജിഷാ വിജയൻ. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും രജിഷ സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ രജിഷയുടെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറഞ്ഞു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ ലിഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറഞ്ഞു.
എന്നാൽ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ഈ യാത്രയിലൂടെ കടന്നുപോകാൻ അവർ ദൃഢനിശ്ചയമെടുത്തിരുന്നു. 6 മാസത്തിനുള്ളിൽ, അവർ ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഇക്കാലയളവിൽ നിരവധി പരിക്കുകൾ പറ്റിയെങ്കിലും അവർ ഒരിക്കലും തളർന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേർത്തു.
അലി ഷിഫാസിന്റെ പോസ്റ്റിന് മറുപടിയായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊരിക്കലും സാധ്യമാവില്ലെന്നായിരുന്നു രജിഷ പറഞ്ഞത്. ചലച്ചിത്രമേഖലയിലെ സുഹൃത്തുക്കളും രജിഷയ്ക്ക് അഭിനന്ദനങ്ങളറിയിച്ചെത്തി. ഗീതു മോഹൻദാസ്, ഗ്രേസ് ആന്റണി, ഹരിശങ്കർ, ഗുരു സോമസുന്ദരം, അഹാന കൃഷ്ണ, കല്യാണി പ്രിയദർശൻ, അപർണ ബാലുരളി, കെ.ആർ ഗോകുൽ, അന്ന ബെൻ, ദീപ്തി സതി എന്നിവർ അതിൽപ്പെടുന്നു.
ധ്രുവ് വിക്രം നായകനാവുന്ന ബൈസൺ ആണ് രജിഷയുടെ പുതിയ ചിത്രം. മാരി സെൽവരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlights: Actress Rajisha Vijayan`s unthinkable 15kg value nonaccomplishment travel successful 6 months
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·