
ഷൈൻ ടോം ചാക്കോ, ഷൈൻ പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: Facebook/Shine Tom Chacko, Screen grab/ Instagram: Arun
ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ വാര്‍ത്തയ്ക്ക് പരിഹാസവുമായി വീണ്ടും നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമാരംഗം പങ്കുവെച്ചുകൊണ്ടാണ് പരിഹാസം. താരസംഘടനയായ 'അമ്മ'യിലെ മുഴുവന്‍ അംഗങ്ങളും അഭിനയിച്ച 'ട്വന്റി20' എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചുകൊണ്ടാണ് പരിഹാസം.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവരാജപ്രതാപ വർമ എന്ന കഥാപാത്രം ഹോട്ടല്‍ മുറിയില്‍നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗമാണ് ഷൈന്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് പരിഹാസം. അതിനിടെ, തനിക്കെതിരേ ലഹരി ആരോപണം ഉന്നയിച്ച വിന്‍ സി അലോഷ്യസിനൊപ്പം അഭിനയിച്ച 'സൂത്രവാക്യം' എന്ന ചിത്രത്തിന്റെ പോസ്റ്ററും താരം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. 'സൂത്രവാക്യം' ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്നായിരുന്നു വിന്‍ സിയുടെ പരാതി.
ഇത് കൂടാതെ വേറേയും പരിഹാസപോസ്റ്റുകള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുണ്ട്. നേരത്തെ, താന്‍ കടന്നുകളഞ്ഞതിനെ സഹോദരന്‍ ന്യായീകരിക്കുന്ന പ്രതികരണവും താരം പങ്കുവെച്ചിരുന്നു. അതേസമയം, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഷൈന്‍ നേരിട്ടാണോ കൈകാര്യംചെയ്യുന്നത് എന്ന് വ്യക്തമല്ല.

ബുധനാഴ്ച രാത്രി 10.30-ന് ശേഷമാണ് ഡാന്‍സാഫ് സംഘം നോര്‍ത്ത് കൊച്ചിയില്‍ നടന്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. മറ്റൊരു ലഹരി ഇടപാടുകാരനെ അന്വേഷിച്ച് യാദൃച്ഛികമായി ഡാന്‍സാഫ് സംഘം ഹോട്ടലില്‍ എത്തുകയായിരുന്നു എന്നാണ് വിവരം. നടന്റെ മുറിക്ക് മുമ്പില്‍ എത്തിയ സംഘം മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതിനിടെ ഷൈന്‍ ജനല്‍ വഴി ഇറങ്ങി ഓടുകയായിരുന്നു.
മൂന്നാം നിലയിലെ ജനല്‍ വഴി പുറത്തേക്കിറങ്ങിയ താരം രണ്ടാംനിലയിലെ ഷീറ്റിനു മുകളിലൂടെ ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് ചാടിയ ശേഷം അടുത്തുള്ള കോണിപ്പടി വഴി ഇറങ്ങി ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. താരത്തെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചതായി വിവരമുണ്ട്.

താന്‍ അഭിനയിക്കുന്ന സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നായകനടന്‍ മോശമായി പെരുമാറി എന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. സിനിമാ സംഘടനകള്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നടി നല്‍കിയ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയുടെ പേരുണ്ടായിരുന്നു. ഇത് പുറത്തുവന്നതിന് പിന്നാലെയാണ് ഷൈന്‍ കഴിഞ്ഞദിവസം രാത്രി ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയെന്ന വിവരം പുറത്തുവന്നത്. സംഭവത്തിനും മണിക്കൂറുകള്‍ മമ്പേ, താരം വിന്‍ സിയുടെ വെളിപ്പെടുത്തല്‍ സ്റ്റോറിയായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
Content Highlights: Shine Tom Chacko reacted to the quality of his flight from a edifice raid with a humorous Instagram post
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·