പ്രശസ്ത ഗായിക ദുവ ലിപ തന്റെ മാനേജർ ഡേവിഡ് ലെവിയെ പുറത്താക്കിയതായി റിപ്പോർട്ടുകൾ. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ നിന്ന് ഐറിഷ് റാപ്പ് ഗ്രൂപ്പായ നീക്യാപ്പിനെ (Kneecap) ഒഴിവാക്കാൻ ശ്രമിച്ചുള്ള പ്രചാരണത്തിൽ ലെവി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് നടപടി.
2025 തുടക്കത്തിൽ നടന്ന ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ നിന്നു നീക്യാപ്പിനെ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ കത്തിൽ ലെവി ഒപ്പുവെച്ചു. ഒട്ടേറെപ്പേർ ഒപ്പുവെച്ച ഈ കത്ത് ചോർന്നതോടെയാണ് വിഷയം വിവാദമായത്.
ലെവിയുടെ പ്രവൃത്തികൾ തന്റെ പലസ്തീൻ അനുകൂല നിലപാടിനെതിരാണെന്നതാണ് ദുവയ്ക്ക് തോന്നിയതിനാലാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ പിന്തുണയ്ക്കുന്ന ലെവിയുടെ നിലപാടിനും ദുവ എതിരായിരുന്നു.
ദുവ ലിപ വർഷങ്ങളായി പലസ്തീൻ അനുകൂല നിലപാട് പരസ്യമായി സ്വീകരിക്കുന്ന വ്യക്തിയാണ്. ഗാസയിലെ ഇസ്രയേൽ നടപടികളെ അവർ 'വംശഹത്യ' എന്നാണ് ചൂണ്ടിക്കാണിച്ചത്.
വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നീക്യാപ് ബാൻഡ് പലസ്തീൻ അനുകൂല നിലപാടിൽ മുമ്പും വിവാദകേന്ദ്രമായിട്ടുണ്ട്. ലിയാം ഓഗ് ഓ ഹന്നെയ്ദ്(മാ ചാര), നവോയിസ് ഓ കെയ്‌റെല്ലെയ്ൻ(മോഗ്‌ലായ് ബാപ്), ഓ ഡൊക്കാർത്തെയ്ഫ്(പ്രോവായ്) എന്നിവരാണ് നീ ക്യാപ് സംഘത്തിലെ ഗായകർ.
രാഷ്ട്രീയ അതിക്രമങ്ങളെയും ഭീകരവാദത്തെയും പിന്തുണച്ചുവെന്ന് ആരോപിച്ച് നീക്യാപ്പിന് അടുത്തിടെ കാനഡ പ്രവേശനം നിഷേധിച്ചിരുന്നു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘങ്ങളെ മഹത്വവൽക്കരിക്കുന്ന രാഷ്ട്രീയ പ്രസ്താവനകളുടെ പേരിൽ നീക്യാപ് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. നേരത്തെ ഹംഗറിയും ഇവരെ നിരോധിച്ചിരുന്നു.
Content Highlights: Dua Lipa Parts Ways with Manager Amidst Political Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·