പാടാനും ആടിത്തിമിർക്കാനുമായി ഒരു ഗാനം, ചിത്രക്കൊപ്പം റിമി; ബിഗ്‌ബോസ് താരം നായികയും; തീയറ്ററിൽ എത്താൻ ദിവസങ്ങൾ

2 weeks ago 3

Authored by: ഋതു നായർ|Samayam Malayalam4 Jan 2026, 12:36 p.m. IST

പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും ഇതാ ഒരു ഗാനം; കെ എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് പാടിയ 'മാജിക് മഷ്റൂംസ്' സിനിമയിലെ 'ആരാണേ ആരാണേ ഈ അമ്പിളി പൂങ്കടവിൽ ; ഗാനം വൈറൽ

rimi tomy singing with ks chithra caller   malayalam movie   magic mushrooms bigg brag  prima  akshaya arsenic  heroine(ഫോട്ടോസ്- Samayam Malayalam)
പ്രേക്ഷകപ്രീതി നേടി ആരാണേ ആരാണേ ഗാനം . മാജിക് മഷ്റൂം ചിത്രത്തിൽ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് ആദ്യമായി പാടിയ ഗാനമാണ് ഇത്, 'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മഷ്‌റൂം. വേറിട്ട രീതിയിലാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. മെല്ലെ തുടങ്ങുന്ന പല്ലവിയും കുറച്ചുകൂടി വേഗമേറുന്ന അനുപല്ലവിയും ഏറ്റവും ദ്രുതഗതിയിലാകുന്ന ചരണവുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും പറ്റിയ ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്' ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും.

അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക ഗാനരംഗത്തിൽ അക്ഷയയുടെ അസാധ്യമായ നൃത്തപ്രകടനം എടുത്തുപറയേണ്ടതാണ്. പുരാണ കഥാപാത്രമായുള്ള വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഗാനരംഗത്തിലുണ്ട്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍ ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Read Entire Article