12 July 2025, 03:54 AM IST

ഇളയരാജ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി
ചെന്നൈ: വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് സംഗീതസംവിധായകൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയിൽനിന്ന് പാട്ട് നീക്കണം എന്നാണ് ആവശ്യം.
നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആൻഡ് മിസ്റ്ററിന്റെ സംവിധായിക. കമൽഹാസൻ നാലുവേഷത്തിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനമാണ് ഇതിലുള്ളത്. അനുമതിവാങ്ങാതെ വികൃതമാക്കിയാണ് തന്റെ ഗാനം ഇതിലുപയോഗിച്ചതെന്ന് ഹർജിയിൽ പറയുന്നു.
താൻ സംഗീതംനൽകിയ ഗാനം അനുവാദംകൂടാതെ ഉപയോഗിച്ചെന്നുകാണിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഉൾപ്പെടെയുള്ള സിനിമകൾക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.
Content Highlights: Music composer Ilaiyaraaja filed a suit against the Tamil movie `Mrs & Mr` for utilizing his song
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·