22 March 2025, 03:35 PM IST

ടൊവിനോ | Facebook.com
സര്‍പ്പ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ ടൊവിനോ. ജനവാസമേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനംനകുപ്പ് ആവിഷ്‌കരിച്ച ആപ്ലിക്കേഷനാണ് സര്‍പ്പ. ഇതുമായി ബന്ധപ്പെട്ട പ്രചാരണവീഡിയോ നടന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പാമ്പുകളെ പേടിയാണോ നിങ്ങള്‍ക്ക് എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കേരളത്തില്‍ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ മൂവായിരത്തോളം പാമ്പുപിടിത്തക്കാരുണ്ട്. അവര്‍ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തിനായി നിങ്ങള്‍ക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സര്‍പ്പ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താം. - ടൊവിനോ വീഡിയോയില്‍ പറഞ്ഞു.
ബ്രാന്‍ഡ് അംബാസിഡറായതിന് പിന്നാലെ ടൊവിനോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞിരുന്നു. സര്‍പ്പയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാനും പാമ്പുകടിയില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കാനും ഈ ക്യാമ്പയിനില്‍ എല്ലാവരും പങ്കുചേരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Sarpa App, histrion tovino thomas marque ambassador successful Kerala
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·