പാലക്കാട്ടെ തീയേറ്ററില്‍ ഏറ്റുമുട്ടി അജിത്- വിജയ് ആരാധകര്‍; വീഡിയോ 'പാന്‍ ഇന്ത്യന്‍ വൈറല്‍'

9 months ago 9

15 April 2025, 05:38 PM IST

good atrocious  disfigured  ajith kumar

സംഘർഷത്തിന്റെ ദൃശ്യം, പ്രതീകാത്മക ചിത്രം | Photo: X/ Screen grab: Unaɪse Reborn, Mythri Movie Makers

ജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസ് ദിവസം പാലക്കാട്ടെ തീയേറ്ററില്‍ ഏറ്റുമുട്ടി വിജയ് ഫാന്‍സും അജിത് ഫാന്‍സും. സംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രം റിലീസ് ചെയ്ത ഏപ്രില്‍ പത്തിന് ആരാധകര്‍ ചേരിതിരിഞ്ഞ് തീയേറ്ററിന്റെ ഉള്ളില്‍ ഏറ്റുമുട്ടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

പാലക്കാട് സത്യ തീയേറ്ററില്‍നിന്നുള്ളത് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ആരാധകര്‍ പരസ്പരം ആക്രോശിക്കുന്നതും തമ്മില്‍ തല്ലുന്നതും വീഡിയോയില്‍ കാണാം. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചിരുന്നു. ചിത്രം കാണാനെത്തിയ വിജയ് ആരാധകര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നാണ് വീഡിയോ പങ്കുവെച്ച അജിത് ആരാധകര്‍ ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, ചെന്നൈയില്‍ തീയേറ്ററിലുണ്ടായ അപകടത്തെത്തുടര്‍ന്ന് പ്രദര്‍ശനം അരമണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു. തീയേറ്ററിലെ അലങ്കാര വിളക്ക് അടര്‍ന്നുവീണതിനെത്തുടര്‍ന്ന് കുട്ടിക്ക് പരിക്കേറ്റുവെന്ന് ആരോപിച്ച് ബഹളമുണ്ടായിരുന്നു. ചെന്നൈയിലെ വെട്രി തീയേറ്ററിലായിരുന്നു സംഭവം.

അജിത് നായകനായ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. തൃഷ, പ്രസന്ന, അര്‍ജുന്‍ ദാസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Ajith and Vijay fans clashed astatine a Palakkad theatre during the merchandise of `Good Bad Ugly`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article