പാൻ ഇന്ത്യൻ ചിത്രം '45'ന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നു

9 months ago 6

45 malayalam

'45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ നിന്ന്

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് ഏപ്രിൽ 16 ന് ഫോറം മാളിൽ വച്ച് നടന്നു. ചടങ്ങിൽ കന്നഡ സൂപ്പർസ്റ്റാറുകൾ ശിവരാജ് കുമാറും ഉപേന്ദ്രയും സന്നിഹിതരായിരുന്നു.

ആഗസ്റ്റ് 15ന് റിലീസിന് എത്തുന്ന പാൻ ഇന്ത്യൻ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത സംഗീത സംവിധായകനായ അർജുൻ ജെന്യയുടെ ആദ്യത്തെ സംവിധാന സംരംഭമാണ്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ സൂപ്പർസ്റ്റാറുകളെ ഒരു സിനിമാറ്റിക് ഷോയ്ക്ക് കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്ന ഹൈ-ഒക്ടേൻ ആക്ഷൻ-ഫാന്റസി എന്റർടെയ്‌നർ ആണ്.

'മനുഷ്യൻ മരിച്ചു കഴിയുമ്പോൾ കാണിക്കുന്ന സ്നേഹം ജീവിച്ചിരിക്കുമ്പോൾ കാണിക്കൂ' എന്ന അർത്ഥവത്തായ വരിയോടുകൂടിയാണ് ടീസർ ആരംഭിക്കുന്നത്. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്ഡിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹം നിർമ്മിച്ച് 2023 ൽ പുറത്തിറങ്ങിയ നീരജ എന്ന മലയാള ചിത്രം ഏറെ പ്രേക്ഷകപ്രശംസ ഏറ്റു വാങ്ങിയിരുന്നു.

ദേശീയ പുരസ്കാരം ഉൾപ്പെടെ കരസ്ഥമാക്കിയ രമേഷ് റെഡിയുടെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമാണ് *45*. 100 കോടിയിലധികം ബഡ്‌ജക്റ്റ് വരുന്ന ഈ ചിത്രത്തിന്റെ V.F. X കാനഡയിലാണ് ചെയ്തിരിക്കുന്നത്.കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.ഛായാഗ്രഹണം- സത്യ ഹെഡ്ജ്, സംഭാഷണം- അനിൽകുമാർ, സംഗീതം-അർജുൻ ജന്യ,ആർട്ട്‌ ഡയറക്ടർ- മോഹൻ പണ്ഡിത്ത്, വസ്ത്രാലങ്കാരം - പുട്ടാ രാജു V. F. X യാഷ് ഗൗഡ, കൊറിയോഗ്രാഫി- ചിന്നി പ്രകാശ്,ബി ധനംജയ്. പി. ർ. ഓ - മഞ്ജു ഗോപിനാഥ്.

Content Highlights: 45 Movie: Pan-India Release Date, Cast & Teaser

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article