Authored by: ഋതു നായർ|Samayam Malayalam•2 Jan 2026, 3:53 p.m. IST
ഹൊയ്സാള ചക്രവർത്തി വീരബല്ലാല മൂന്നാമന്റെയും, കടവ സാമ്രാജ്യത്തിന്റെയും കഥയാണ് ചിത്രത്തിൻ്റെ മുഖ്യ ആധാരം. തമിഴിൽ ഇറങ്ങിയ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ പ്രമുഖയാണ് രക്ഷണ. ദ്രൗപതി ദേവിയായി വേഷമിടുന്ന അവരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം റിലീസ് ചെയ്തിരുന്നു.
(ഫോട്ടോസ്- Samayam Malayalam)ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിലെ കഥ പറയുന്ന പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളികൂടിയായ രക്ഷണ ഇന്ദുചൂഡൻ ആണ്. തമിഴിൽ ഇറങ്ങിയ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ പ്രമുഖയാണ് രക്ഷണ. ദ്രൗപതി ദേവിയായി വേഷമിടുന്ന അവരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം റിലീസ് ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടിലെ കഥപറയുന്ന ദ്രൗപതി2- ൽ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ മുഗൾ അധിനിവേശം പോലുള്ള ചരിത്രം അടിസ്ഥാനമാക്കി, പക്കാ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ലഹാരി മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, ഭരണി (നാടോടികൾ), ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവരും ദ്രൗപതി 2-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ: ഫിലിപ്പ് ആർ. സുന്ദർ, എഡിറ്റർ: ദേവരാജ്, കലാസംവിധായകൻ: കമൽനാഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.മുരുകൻ, നൃത്തസംവിധായകൻ: തനിക ടോണി, സ്റ്റണ്ട് കോ-ഓർഡിനേറ്റർ: ആക്ഷൻ സന്തോഷ്, സ്റ്റിൽസ്: തേനി സീനു, പി .ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ് മനു.കെ.തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




English (US) ·