07 July 2025, 06:14 PM IST

സി.എസ്. രാധാദേവി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി.എസ്. രാധാദേവി(94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം. പുത്തന്‍കോട്ട ശ്മശാനത്തില്‍ രാത്രി 8:30-ന് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
സിനിമാ- നാടക നടി, പിന്നണി ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങീ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിക്കുറിശ്ശി, കമുകറ, തിരുനയിനാര്‍കുറിച്ചി എന്നിവര്‍ക്കൊപ്പം അരങ്ങുവാണ രാധാദേവി ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്ന പിന്നണി ഗായകരില്‍ പ്രായം കൂടിയ വ്യക്തിയായിരുന്നു. പ്രായത്തില്‍ പിന്നാലെയുള്ളത് ആശാ ബോസ്ലെയാണ്
1950-ല്‍ നല്ലതങ്ക എന്ന ചിത്രത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫുമൊത്താണ് രാധാദേവി ആദ്യഗാനം പാടിയത്. പിന്നീട് യേശുദാസുമൊത്ത് പാടാനും അവസരമുണ്ടായി. 1948-ല്‍ തിക്കുറിശ്ശി അഭിനയിച്ച സ്ത്രീ എന്ന സിനിമയില്‍ രണ്ടാം നായികയായിരുന്നു. ആകാശവാണിയില്‍ ആദ്യകാലം മുതലുള്ള ആര്‍ട്ടിസ്റ്റായ അവര്‍ 60 കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവന മാനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Content Highlights: CS Radhadevi, a renowned playback singer, actress, and AIR artist, passed distant astatine 94
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·