പിന്നെ ഒന്നും നമ്മുടേതല്ല, ആ പാഠം മഞ്ജു വാര്യരില്‍ നിന്ന് പഠിച്ചു എന്ന് അനശ്വര രാജന്‍

4 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam23 Dec 2025, 6:42 p.m. IST

അനശ്വര രാജന്റെ ആദ്യത്തെ സിനിമ മഞ്ജു വാര്യര്‍ക്കൊപ്പമായിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി മത്സരിച്ച് അഭിനയിക്കുകയായിരുന്നു അനശ്വര

manju anaswaraമഞ്ജു വാര്യരും അനശ്വരയും
മലയാള സിനിമയും കടന്ന് ഇപ്പോള്‍ തമിഴിലും തെലുങ്കിലും വിന്നില്‍ക്കൊടി പാറിക്കുകയാണിപ്പോള്‍ അനശ്വര രാജന്‍ . തെലുങ്കില്‍ ചാപ്യന്‍ എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷന്‍ തിരക്കുകളിലാണ് നടി. ചിത്രം ഈ ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തുകയാണ്. പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് എങ്ങനെ ഒരു കഥാപാത്രം വിട്ട് മറ്റൊരു കഥാപാത്രത്തിലേക്ക് എളുപ്പം കയറാന്‍ സാധിക്കുന്നു എന്ന് അനശ്വര വ്യക്തമാക്കിയത്.

നേര്, രേഖാചിത്രം പോലുള്ള കഥാപാത്രങ്ങള്‍ എല്ലാം വളരെ ഡെപ്തുള്ളതായിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ ചാപ്യന്‍ എന്ന ചിത്രത്തിലെ തല്ലപ്പുടി ചന്ദ്രകല എന്ന കഥാപാത്രവും. എങ്ങനെ ഇത്ര എളുപ്പം മാറാന്‍ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അത് ഞാന്‍ മഞ്ജു ചേച്ചിയില്‍ ( മഞ്ജു വാര്യര്‍ ) നിന്ന് പഠിച്ചതാണ് എന്ന് അനശ്വര രാജന്‍ പറയുന്നു.

Also Read: പീരിയഡ്‌സ് ആയത് പുറത്ത് പറഞ്ഞാലെന്താണ്, ഒരു ടീച്ചര്‍ കാരണം അനുഭവിച്ച ട്രോമയെ കുറിച്ച് മഞ്ജു പിള്ളയുടെ മകള്‍

അനശ്വരയുടെ ആദ്യ ചിത്രം മഞ്ജു വാര്യര്‍ക്കൊപ്പമായിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത്. വാശിക്കാരിയായ മഞ്ജുവിന്റെ മകളായി അനശ്വര തകര്‍ത്തഭിനയിക്കുകയായിരുന്നു. അന്ന് മഞ്ജു ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്, ഈ വേഷം ഊരിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ നമ്മളല്ലാതെയായി എന്ന്.

ഷൂട്ടിങ് തീരുന്ന അവസാനത്തെ ദിവസം, ആ വസ്ത്രമെല്ലാം ധരിച്ച്, ആ കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിക്കഴിഞ്ഞാല്‍, കണ്ണാടി നോക്കുമ്പോള്‍ നമ്മള്‍ സ്വയം മനസ്സിലാക്കണം അത്. ഇനി ഈ വേഷം ജീവിതത്തിലൊരിക്കലും ഇടാന്‍ പോകുന്നില്ല, ഇന്നത്തോടെ ഈ വേഷം കഴിഞ്ഞു, ഈ ലൊക്കേഷനോ, ഈ ടീമോ, ഈ സെറ്റോ ഇനി നമുക്കില്ല. ആ തിരിച്ചറിവിന് ശേഷം ആ വേഷം ഊരിവച്ച് കാരവാനില്‍ നിന്ന് ഇറങ്ങുന്നതോടെ, നമ്മള്‍ നമ്മുടേതായ സന്തോഷത്തിലേക്കും ജീവിതത്തിലേക്കും പോകുന്നു. കണക്ഷന്‍ അവിടെ തീര്‍ന്നു എന്നാണത്രെ മഞ്ജുവിന്റെ വിശ്വാസം- അത് ഞാന്‍ കണ്ട് മനസ്സിലാക്കി എന്നാണ് അനശ്വര പറയുന്നത്.

എന്താണ് 'Project Homecoming'? അമേരിക്കൻ മലയാളികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


അഭിനേതാവാകുക എന്നത് അത്ര എളുപ്പമല്ല എന്ന് നേരത്തെ ഒരു ബ്ലോഗില്‍ മഞ്ജു വാര്യര്‍ എഴുതിയിട്ടുണ്ട്. മറ്റെല്ലാ ജോലിയും പോലെയല്ല അഭിനയം. രാവിലെ നമ്മളായി ജോലിക്ക് കയറുകയും, മറ്റൊരാളായി ജീവിക്കുകയും ചെയ്തതിന് ശേഷം, വൈകിട്ട് ആ വേഷം അഴിച്ചുവച്ച് നമ്മളായി ഇറങ്ങി വരുന്നതാണ് അഭിനയം. പല കഥാപാത്രങ്ങളുടെ ഇമോഷന്‍സിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ വളരെ സങ്കീര്‍ണമാണെന്ന് മഞ്ജു പറഞ്ഞിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article