പിറന്നാൾ സർപ്രൈസൊരുക്കി ഭർത്താവും കൂട്ടുകാരും; സന്തോഷം അടക്കാനായില്ല, പൊട്ടിക്കരഞ്ഞ് നൂറിന്‍

9 months ago 7

Noorin Sheriff

നൂറിൻ ഷെരീഫ് | ഫോട്ടോ: Facebook

ടി നൂറിൻ ഷെരീഫിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബവും സുഹൃത്തുക്കളും. താരത്തിന് സർപ്രൈസ് ആയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിന്റെ ഭർത്താവും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറായിരുന്നു ആഘോഷപരിപാടികളുടെ നേതൃത്വം. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും നൂറിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ഇരുവരുടേയും സിനിമാരം​ഗത്തുനിന്നുള്ള സുഹൃത്തുക്കളാണ് പിറന്നാളാഘോഷത്തിന് നൂറിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എത്തിയത്. ഇത്രയേറെ സുഹൃത്തുക്കളെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷംകൊണ്ട് വികാരാധീനയാവുന്ന നൂറിനെ അവർതന്നെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണാം.

പ്രിയാ വാര്യർ, രജിഷാ വിജയൻ, അശ്വിൻ ജോസ്, മിഥുൻ വേണുഗോപാൽ, എൽസ മേരി, നിൽജ, ജിതിൻ പുത്തഞ്ചേരി, സഞ്ജു സനിച്ചെൻ, സംവിധായകൻ അഹമ്മദ് കബീർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

2017-ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിലെത്തിയത്. അദ്ദേഹത്തിന്റെതന്നെ ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ നായികയുമായി. സാന്താക്രൂസ്, വെള്ളേപ്പം, ബർമുഡ എന്നിവയാണ് നൂറിൻ വേഷമിട്ട മറ്റുചിത്രങ്ങൾ.

ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് നൂറിന്റെ ഭർത്താവ് ഫഹിം സഫറ്‍. മാലിക്, ​ഗ്യാങ്സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾകൂടിയാണ് ഫഹിം. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ഫഹിമും നൂറിനും ചേർന്നാണ്. ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനംചെയ്യുന്നത്.

Content Highlights: Noorin Shereef celebrated her day with household & friends

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article