പുച്ഛം, പരമ പുച്ഛം! നസ്ലിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചതിന് താഴെ ഷറഫുദ്ദീന്റെ കമന്റ്, ഏറ്റെടുത്ത് ആരാധകര്‍

2 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam2 Jan 2026, 7:36 p.m. IST

ബേസില്‍ ജോസഫ് കമന്റ് യൂണിവേഴ്‌സിറ്റിയിലേക്ക് പുതുതായി കഴിഞ്ഞ ദിവസം നസ്ലിനും സന്ദീപും ആഡ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചെയന്നോണമാണ് ഇപ്പോള്‍ ഷറഫുദ്ദീന്റെ കമന്റ്

naslen shafനസ്ലിൻ - ഷറഫുദ്ദീൻ
മലയാളത്തിലെ അടുത്ത യങ് സൂപ്പര്‍സ്റ്റാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ നസ്ലിന്‍ ജി ഗഫൂര്‍. 23 വയസ്സിനുള്ളില്‍ നൂറ് കോടിയും മുന്നൂറ് കോടിയും എല്ലാം സുലഭമായി കടന്നുവന്ന നടന്‍. ഈ വര്‍ഷം ഏറ്റവും അധികം ഗ്രോസ് കലക്ഷന്‍ നേടിയ കല്യാണി പ്രിയദര്‍ശന്റെ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ നായകന്‍ ആണ് നസ്ലിന്‍. നസ്ലിന്റെ താര്യമൂല്യം ഇപ്പോള്‍ മലയാളം കടന്ന്, തമിഴിലും തെലുങ്കിലുമെല്ലാം ഉയരുകയാണ്

2026 എന്ന വര്‍ഷവും വളരെ പ്രതീക്ഷയോടെയാണ് നടന്‍ കാണുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ സിനിമ ഏതാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് നസ്ലിന്‍ ഒരു പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് താഴെ വരുന്ന കമന്റുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം

Also Read ; നിത്യവൃത്തിക്ക് വേണ്ടി ലോട്ടറി വിറ്റ് നടന്ന തങ്കരാജ്! സിദ്ധാർഥ് കാരണം പൊലിഞ്ഞുപോയത് ആ കുടുംബത്തിന്റെ പ്രതീക്ഷകൾ

മകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുനദര്‍ നായക് സംവാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലാണ് നസ്ലിന്‍ അഭിനയിക്കുന്നത്. വിന്റേജ് ലുക്കിലുള്ള നസ്ലിന്റെ ചിത്രമടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് നസ്ലിന്റെ പോസ്റ്റ്. ചിത്രത്തിലെ മോഹന്‍ലാലിനെ ഓര്‍പ്പിക്കും വിധം ഒരു ക്യാമറയും പിടിച്ച് നില്‍ക്കുന്ന നസ്ലിന്റെ ആ ലുക്കും പോസ്റ്ററും തന്നെ സിനിമയുടെ വിജയം ഉറപ്പിക്കുന്നു.

ഈ വര്‍ഷത്തെ ആദ്യത്തെ പ്രഖ്യാപനം ഇതാണ്, കൂടുതല്‍ പിന്നാലെ അറിയിക്കും. ആഷിക് ഉസ്മാന്‍ പ്രൊക്ഷന്‍സിനൊപ്പം അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന പുതിയ സിനിമ, മോളിവുഡ് ടൈംസിന്റെ പുതിയ സിനിമ. ജേക്‌സ് ബിജിയോയുടേതാണ് സംഗീതം. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും എന്നും പറയുന്നു

തീപാറുന്ന ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ക്കായി കാത്തിരുന്ന് ആരാധകര്‍


പോസ്റ്റിന് താഴെ മമിത ബൈജു, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിങ്ങനെ നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും ആകര്‍ഷണീയമായ കമന്റ് ഷറഫുദ്ദീന്റേതാണ്. ഒരാള്‍ അയാളുടെ പുതിയ വര്‍ഷത്തെ ആദ്യത്തെ സിനിമയെ കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍, പുച്ഛത്തിന്റെ ഇമോജിയാണ് ഷറഫുദ്ദീന്‍ പങ്കുവച്ചിരിക്കുന്നത്. അതിന് നസ്ലിനും പുച്ഛത്തിന്റെ ഇമോജി തിരിച്ചു നല്‍കിയിരിക്കുന്നു.

ബേസില്‍ ജോസഫ് കമന്റ് യൂണിവേഴ്‌സിറ്റിയിലേക്ക് കയറാന്‍ സാധ്യതയുള്ളതാണ് ഈ പുച്ഛവും എന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. ടൊവിനോ തോമസ് - ബേസില്‍ ജോസഫ് കമന്റ് ഇന്ന് മലയാളികള്‍ക്കൊരു വലിയ എന്റര്‍ടൈന്‍മെന്റാണ്. അതിലേക്ക് പുതുതായി നസ്ലിനെയും സന്ദീപ് പ്രദീപിനെയും കൂടെ ബേസില്‍ കഴിഞ്ഞ ദിവസം ആഡ് ചെയ്തിരുന്നത് രസകരമായിരുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article