പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും, അതിനൊപ്പം ഞാനും നിങ്ങളും -മമ്മൂട്ടി

9 months ago 7

Mammootty

ബസൂക്കയിൽ മമ്മൂട്ടി | ഫോട്ടോ: Facebook

മ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ബസൂക്ക വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. വീണ്ടും ഒരു നവാ​ഗത സംവിധായകനൊപ്പം താനെത്തുകയാണെന്ന് മമ്മൂട്ടി കുറിച്ചു.

"പ്രിയമുള്ളവരെ...വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാൻ എത്തുകയാണ്. 'ഡിനോ ഡെന്നിസ്' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും... ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും.. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതുമായ കഥ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്... എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും... അതിനൊപ്പം ഞാനും നിങ്ങളും നമ്മളും...സ്നേഹപൂർവ്വം മമ്മൂട്ടി". അദ്ദേഹം എഴുതി.

സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് 'ബസൂക്ക' നിര്‍മിച്ചിരിക്കുന്നത്. വമ്പന്‍ ആഗോള റിലീസായി എത്തുന്ന 'ബസൂക്ക' കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. അള്‍ട്രാ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസര്‍, ട്രെയ്ലര്‍, പോസ്റ്ററുകള്‍ എന്നിവ സൂചിപ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീനു ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Content Highlights: Mammootty's Facebook Post astir Bazooka Movie and Deeno Dennis

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article