പുതിയ ചിത്രം പ്രഖ്യാപിച്ച് കോക്കേഴ്സ് ഫിലിംസ്; ഫ്രാന്‍സിസ് ലൂയിസ് സംവിധായകനാകുന്നു

6 months ago 7

'മാരിവില്ലിന്‍ ഗോപുരങ്ങള്‍', 'ദേവദൂതന്‍' 4k റീ- റിലീസ് എന്നിവക്ക് ശേഷം 'കോക്കേഴ്‌സ് ഫിലിംസ്' പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പ്രൊഡക്ഷന്‍ നമ്പര്‍ 24' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ് ആണ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍', 'കാതല്‍- ദി കോര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകന്റെ സഹകാരിയായ എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്, ഫീച്ചര്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. 'അറ്റന്‍ഷന്‍ പ്ലീസ്', 'രേഖ', 'പട്ട്' തുടങ്ങിയ നിരൂപകപ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ ജിതിന്‍ ഐസക് തോമസും ഫ്രാന്‍സിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ ആന്‍ഡ്രൂ ആന്‍ഡ് ജോണ്‍ എഫ്സി പ്രൈവറ്റ് ലിമിറ്റഡിലെ ആന്‍ഡ്രൂ തോമസുമായി സഹകരിച്ച് സിയാദ് കോക്കറാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ അണിയറ വിശേഷങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ അറിയിച്ചു.

ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസും, സംഗീതം മാത്യൂസ് പുളിക്കനും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും ഫ്രാന്‍സിസ് ഏറ്റെടുക്കും.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, പ്രോജക്ട് ഡിസൈനര്‍: ബോണി അസന്നാര്‍, ആര്‍ട്ട്: രാജേഷ് പി. വേലായുധന്‍, കോസ്റ്റ്യൂംസ്: സപ്‌ന ഫാത്തിമ ഖാജാ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍ ജോസഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, മാര്‍ക്കറ്റിങ്: ഹൈപ്പ്, മാര്‍ക്കറ്റിങ് ഹെഡ്: ജിബിന്‍ ജോയ് വാഴപ്പിള്ളി, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, പിആര്‍ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: അര്‍ജുന്‍ (ഹൈ സ്റ്റുഡിയോസ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Editor Francies Louis to marque diagnostic directorial debut

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article