പുഷ് എന്ന് അലറിവിളിച്ചു മണിക്കൂറുകൾ കൂടെ നിന്നതിനും പ്രസവവേദന കണ്ട് തല കറങ്ങിയിട്ടും പിടിച്ചുനിന്ന് ആശ്വസിപ്പിച്ചതിനും നന്ദി

9 months ago 8

Authored byഋതു നായർ | Samayam Malayalam | Updated: 28 Mar 2025, 10:38 am

ഡോക്ടർ എലിസബത്ത് മഠത്തിലിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ പുത്തൻ പോസ്റ്റാണ് വൈറലായി മാറുന്നത്

Samayam Malayalamആർ ജെ മാത്തുക്കുട്ടി ആർ ജെ മാത്തുക്കുട്ടി
ഇക്കഴിഞ്ഞ വര്ഷം ആണ് സംവിധായകനും നടനും ആർജെയുമായ മാത്തുകുട്ടിക്കും എലിസബത്തിനും ആദ്യ കണ്മണി ജനിക്കുന്നത്. ഇപ്പോഴിതാ മകന്റെ ജനനത്തെ കുറിച്ച് എലിസബത്തും മാത്തുക്കുട്ടിയും പങ്കിട്ട പോസ്റ്റ് ആണ് ശ്രദ്ധേയം ആകുന്നത്

വൈറൽ പോസ്റ്റ്

കഴിഞ്ഞ കൊല്ലത്തെ പേസഹാവ്യാഴം പോയത് ഞങ്ങൾ അറിഞ്ഞില്ല, ദുഃഖവള്ളിയും ഈസ്റ്ററും പോയത് ഞങ്ങൾ അറിഞ്ഞില്ല അറിഞ്ഞതും അനുഭവിച്ചതും ഒരു തിരുപ്പിറവി! April 12 ഡേറ്റ് പറഞ്ഞപ്പോ ഇനി നേരത്തെ എങ്ങാനും ആയി ഏപ്രിൽ 1ന് ജനിച്ച് ലോകം എമ്പാടും ഉള്ളവർ April Fool ന്ന് വിളിച്ച് കളിയാക്കുവൊന്ന് ടെൻഷൻ അടിച്ചിരുന്നപ്പോ ആണ് ദൈവം പുള്ളിയുടെ ഉയിർപ്പുപെരുന്നാളിന്റെ commitments വരുന്നതിനു മുന്നേ തന്നെ ആളെ ഇങ്ങ് വിടാമെന്ന് തീരുമാനിച്ചത്

കോഴിക്കട്ട ശനിയാഴ്ച്ച കൊഴുക്കട്ടയും, ഓശാന ഞായറാഴ്ച പള്ളിയിലെ പൂവെറിയലും, പേസഹക്ക് നാട്ടിലെ സ്ഥിരം Homemade കലത്തപ്പം മുറിക്കലും ഒക്കെ മിസ്സ് ചെയ്തിരുന്ന mr. mathukkutty ഓർത്തിട്ടുണ്ടാവില്ല മാർച്ച് 28,2024 പേസാഹവ്യാഴം വൈകിട്ട് കൃത്യം 6:52ന് എല്ലാവരും കലത്തപ്പം മുറിക്കുമ്പോൾ ഇങ്ങ് കാനഡയിൽ നല്ല ഒന്നാംതരം location made പൊക്കിൾക്കൊടി മുറിക്കാനുള്ള സുവർണ്ണാവസരം കിട്ടുമെന്ന്. നാട്ടിലെ ആന്റിസമൂഹം ഒറ്റസ്വരത്തിൽ വാഴ്ത്തിയതുപോലെ “പേറെടുത്ത് പേരെടുത്ത മാത്തുക്കുട്ടി!”

ഒരു വടംവലി മത്സരത്തിന്റെ മീഡിയേറ്ററെപോലെ വൺ…ടു….ത്രീ…..പുഷ് എന്ന് അലറിവിളിച്ചു മണിക്കൂറുകൾ കൂടെ നിന്നതിനും കൃത്യം നടക്കുന്നത് നേരിട്ട് കണ്ടാൽ പേടിച്ച് തലകറങ്ങി വീണ് അത് ഞാൻ എങ്ങാനും വീഡിയോ എടുത്ത് ആരെയെങ്കിലും കാണിക്കുവോന്ന് പേടിച്ച് ബുദ്ധിപൂർവം എന്റെ തലയ്ക്കൽ കൈ പിടിച്ച് എന്റെ നഖക്ഷതങ്ങൾ ഏറ്റതിനും പെയിൻ വരുന്നതിനു ഇടയിൽ അതിൽനിന്നും എന്റെ ശ്രദ്ധ തിരിക്കാൻ എന്ന വ്യാജേന മദാമ നഴ്സുമാരുടെ ജീവചരിത്രവും ജാതകവും വീടിന്റെ ആധാരത്തിന്റെക്ളോസും വരെ ഓർത്തെടുത്ത് പറയിച്ചതിനും ഒക്കെ ആണ് ഈ അവസരത്തിൽ എന്റെനന്ദി.

ALSO READ: മാസ് എമ്പുരാൻ! വേൾഡ് ക്ലാസ്സ് മൂവി; അമ്പോ ഹോളിവുഡ് ലെവൽ മേക്കിങ്; നിരാശരാക്കില്ല ഉറപ്പ്; കിടിലൻ അഭിപ്രായങ്ങൾപിന്നീടങ്ങോട്ട് ഒരു മെഗാമാരത്തോൺ 365 ദിവസം ഏതിലെ പോയി എന്ന് ഒരു പിടിയില്ല. Been a full twelvemonth since the opening of my 11:11 Mr.Nathan, നിനക്ക് വേണ്ടി കളഞ്ഞ ഉറക്കത്തിനും, ത്യജിച്ച ബിയർ കുപ്പികൾക്കും, വേണ്ട എന്ന് വച്ച സിനിമകൾക്കും, പകരം വച്ച ഫ്രീഡത്തിനുംസ്വാതന്ത്ര്യത്തിനും , അങ്ങനെ പറഞ്ഞുതുടങ്ങിയാൽ തീരാത്തത്ര കണക്കുകൾക്കും ഒക്കെ മേലെ ഒറ്റ വാക്ക്! നീ! നീ വളരുന്നത് കാണുന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്, വരാനിരിക്കുന്ന എല്ലാ സാഹസികതകൾക്കുമായി ഞങ്ങൾ കാത്തിരിക്കുന്നു

ഈ ദിവസം ഞാൻ ആഘോഷിക്കുന്നത് നഥാനു മാത്രമല്ല, ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത, അവനല്ലാതെ മാറ്റാര് വിചാരിച്ചാലും ഇനി ഒരിക്കൽക്കൂടി തരാൻകഴിയാത്ത ആ ആദ്യ അനുഭവത്തിനെയാണ്! നമ്മളെ മൂന്നുപേരെയുമാണ്! നാമംൽ മൂന്നുപേർക്കും ഹാപ്പി ബെർത്ത് ഡേ

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ ഒരു വേഷത്തിലൂടെയാണ് മാത്തുക്കുട്ടിയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു. യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടിയുടെ പ്രണയവിവാഹം ആയിരുന്നു എലിസബത്തുമായി.
Read Entire Article