Produced by: ഋതു നായർ|Samayam Malayalam•8 Dec 2025, 9:33 americium IST
ദിലീപിനുവേണ്ടി പ്രാർത്ഥനയിൽ ആണ് പ്രിയപ്പെട്ടവർ എല്ലാം. പള്ളികളിലും അമ്പലങ്ങളിലും താരത്തിനായി മെഴുകുതിരി കത്തിച്ചും പൂജകൾ അർപ്പിച്ചും കാത്തിരിക്കുന്നു. എന്നാൽ സത്യം വിജയിക്കട്ടെ അതിജീവിതയുടെ പോരാട്ടത്തിന് ഫലം ഉണ്ടാകട്ടെ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

വിധി പ്രസ്താവന നടന്നിട്ടില്ല
![]()
സിനിമയിൽ നിന്നുള്ളവർ തന്നെ ദിലീപിന്റെതിരിച്ചുവരവിനായി ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് വേണ്ടി പങ്കിടുന്ന പോസ്റ്റുകളിൽ എല്ലാം അവർ പ്രതീക്ഷകളും പങ്കുവച്ചു. വിധി പ്രസ്താവന നടന്നിട്ടില്ല .. നിരപരാധിയെന്നോ കുറ്റവാളിയെന്നോ പ്രസ്താവന വന്നില്ലാ പക്ഷെ ചിലർ അയാളെ ക്രൂശിക്കുന്നു .. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ശക്തനായ ഒരുത്തനെ വീഴ്ത്താൻ ഉള്ള ശ്രമങ്ങൾ എന്നാണ് പി ആർ ഓ പ്രതീഷ് കുറിച്ചത്
"ഭ ഭ ബ" ഉടനെ
![]()
ആര് കച്ച കെട്ടി ഇറങ്ങിയാലും അയാൾ ഓരോരുത്തരെയും നമ്മളിൽ ഒരാൾ ആയി കാണും
ആര് വീഴ്ത്തിയാലും വാഴ്ത്തിയാലും എല്ലാവരോടും "ഭയ ഭക്തി ബഹുമാനത്തോടെ" അയാൾ മുന്നോട്ട് തന്നെ
"ഭ ഭ ബ" ഉടനെ റിലീസിനെത്തുമെന്നും പ്രതീഷ് പറയുന്നു. നിരവധി താരങ്ങൾ ആണ് ഈ പോസ്റ്റിനും സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുന്നത്.
എട്ടുവർഷം നീണ്ടുനിന്ന നിയമ പോരാട്ടം
![]()
ദിലീപ് അദ്ദേഹം ഇങ്ങനെ ഒരു കാര്യം ചെയ്യില്ല എന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർ തന്നെ ആവർത്തിക്കുമ്പോൾ അതിജീവിതയ്ക്ക് വേണ്ടിയും പ്രാര്ഥിക്കുന്നവരും അവൾക്കായുള്ള നീതിക്ക് വേണ്ടി ആഗ്രഹിക്കുന്നവർ ആണ് സാധാരണക്കാർ പോലും. എട്ടുവർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിന്റെ അന്തിമ വിധിയാക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം
വിചാരണയിലെ കൂടുതൽ വിവരങ്ങൾ
![]()
എട്ട് വർഷങ്ങൾക്ക് മുമ്പ്, 2017 ഫെബ്രുവരിയിൽ ആണ് നാടിനെ, രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടക്കുന്നത്. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ആണ് ക്വട്ടേഷന്‍ സംഘം നടിയെ ആക്രമിച്ചത്. വിധി പ്രസ്താവത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വിചാരണയിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകാണ്.





English (US) ·