Authored byഋതു നായർ | Samayam Malayalam | Updated: 26 Mar 2025, 8:17 am
മഞ്ജുതന്നെയാണ് മകളെക്കുറിച്ചുള്ള കസ്റ്റഡി എന്തുകൊണ്ട് ദിലീപിന് വിട്ടുകൊടുത്തുമെന്ന ചോദ്യത്തിന് മറുപടി നൽകിയത്. മകളുടെ സന്തോഷത്തിനാണ് തന്റെ പരിഗണന എന്നും പറയുകയുണ്ടായി
മഞ്ജു വാര്യർ മീനാക്ഷി പതിനാലുകാരിയായ മകൾ മീനാക്ഷിയുടെ സംരക്ഷണാവകാശത്തിനായി താൻ പോരാടില്ലെന്ന് ആണ് മഞ്ജു പറഞ്ഞത്. മീനുട്ടി (മീനാക്ഷി) തന്റെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടനോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപരമായ പോരാട്ടത്തിൽ അവളുടെ ജീവിതം കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദിലീപിന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഭാവി സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് അന്ന് മഞ്ജു കുറിച്ചത്. ഇത് തന്നെയാണ് അതിനുള്ള കാരണവും. അല്ലാതെ മകളെ വേണ്ടെന്നു വച്ചുപോയ 'അമ്മ അല്ല മഞ്ജു എന്നതാണ് യാഥാർഥ്യം.
അടുത്തിടെ മഞ്ജുവിനെ കുറിച് അഞ്ജു പാർവതി പങ്കുവച്ച കുറിപ്പ് വായിക്കാം
ഇനി നടുക്ക് നില്ക്കുന്ന ആ ഒരു നക്ഷത്രത്തെ കുറിച്ചാണെങ്കിൽ പറയാനുണ്ട് ഏറെ. ഒരു കാലത്ത് മലയാളസിനിമയ്ക്ക് ഏറെയും പറയാനുണ്ടായിരുന്നത് നിരാസത്തിന്റെ നെരിപ്പോടിൽ വെന്തെരിഞ്ഞ് ജീവിതത്തിൽ നിന്നും VRS നേടിയ അഭിനേത്രികളുടെ ദുരന്തകഥകൾ. മിസ് കുമാരി മുതൽ മയൂരി വരെ നീളുന്ന ആ പട്ടികയെ നോക്കി നെടുവീർപ്പിട്ടിരുന്ന മലയാളികൾക്ക് മുന്നിൽ നഷ്ടപ്പെടലുകളുടെ മുൾവഴികളിൽ നടന്നു കയറി, അപമാനത്തിന്റെയും നിരാസത്തിന്റെയും കൊടുങ്കാറ്റുകളെ തരണം ചെയ്ത് , ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാഠപുസ്തകങ്ങൾ മാത്രം മലർക്കെ തുറന്നു വച്ച് ജീവിതം ആഘോഷമാക്കുന്ന പെണ്ണൊരുത്തി.
ALSO READ: അഞ്ചുപൈസപോലും ഞങ്ങൾ രണ്ടും വാങ്ങിയിട്ടില്ല; ഞങ്ങളുടെ കയ്യിലുള്ള പൈസ എല്ലാം ഈ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചു; മാസ് റിപ്ലൈ
അഭിനയത്തിൽ മഞ്ജുവാര്യർ തരംഗം സൃഷ്ടിച്ചശേഷം കുടുംബ ജീവിതത്തിലേയ്ക്ക് മടക്കം. വിവാഹ ജീവിതത്തിൽ സിനിമയെ കലർത്താതെ ഭാര്യയായും അമ്മയായും നല്ലൊരു കുടുംബിനിയായും തന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്ത ഒരാൾ. പക്ഷേ കടന്ന് പോയത് അഗ്നിപരീക്ഷകൾ. പിന്നീട് കലാരംഗത്തേയ്ക്ക് മടങ്ങിവരാൻ തുടങ്ങുമ്പോൾ ജീവിതത്തിന്റെ ബാലൻസ്ഷീറ്റിൽ ഉണ്ടായിരുന്നത് നഷ്ടകണക്കുകൾ മാത്രം.
പൂജ്യത്തിൽ നിന്നും കഠിനപ്രയത്നവും ദൃഢനിശ്ചയവും കൊണ്ട് ദാ ഇങ്ങനെ കണ്ണുകളിൽ ആത്മവിശ്വാസം സ്ഫുരിച്ചു ക്കൊണ്ട് അവരിങ്ങനെ നില്ക്കുന്നു. അന്നും ഇപ്പോഴും അഭിമുഖീകരിക്കുന്നത് കഠിനമായ സമസ്യകളാണ് . പക്ഷെ ഒരു പുഞ്ചിരിയിൽ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് ,ചിലപ്പോൾ അനിവാര്യമല്ലാത്ത വേദികളിൽ നിന്നും മാറി നിന്ന് മഞ്ജുവെന്ന സ്ത്രീ തന്റെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടേ ഇരിക്കുന്നു- അഞ്ജു പറഞ്ഞിരുന്നു.





English (US) ·