പൃഥ്വിയുടെ മാർക്കറ്റിങ് ബുദ്ധി, ഇനി അങ്ങോട്ടും ഇങ്ങോട്ടും തല്ലിതീർക്ക്, ആർക്കെന്ത് ചേതം- സൗമ്യ സരിൻ

9 months ago 7

03 April 2025, 05:11 PM IST

soumya sarin smpuran

സൗമ്യ സരിൻ, എമ്പുരാൻ ചിത്രത്തിന്റെ പോസ്റ്റ‍ർ | Photo: https://www.facebook.com/dr.soumya.s, https://www.facebook.com/PrithvirajSukumaran

വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ പരാജയപ്പെടേണ്ട സിനിമയായിരുന്നു എമ്പുരാനെന്ന് ഡോ. സൗമ്യ സരിൻ. പിന്നിൽ പൃഥ്വിരാജിന്റെ തലയിൽ ഉദിച്ച മാർക്കറ്റിങ് ബുദ്ധിയാണെന്നും അഭിനന്ദിക്കുന്നുവെന്നും സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

ലൂസിഫർ തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നായിരുന്നു. അത് വെച്ച് നോക്കുമ്പോൾ ഇത് ഒരുമാതിരിയാണെന്നും സൗമ്യ സരിൻ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്‌. ചെലോൽക്ക് ശെര്യാവും, ചെലോൽക്ക് ശെര്യാവൂല. എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം! ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്. രോമാഞ്ചം!

അത് ഇത്തരം സിനിമകൾക്കും ബാധകമാണ്. ആ പറഞ്ഞ " രോഞ്ചാമം " വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ലൂസിഫർ. ഓഹ്. എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു. അത് വെച്ച് നോക്കുമ്പോ, ഇത് ഒരു മാതിരി. എന്തായാലും എന്റെ പൃഥ്വിരാജെ. നിങ്ങളുടെ തല sphere ചെയ്തു വെക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വെച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്. ആർക്കെന്ത് ചേതം.

Content Highlights: soumya sarin astir empuran

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article