Authored by: ഋതു നായർ|Samayam Malayalam•24 Nov 2025, 2:30 pm
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിച്ച ഈ ചിത്രം സ്റ്റുഡിയോയുടെ ആദ്യ നിർമ്മാണമാണ്. സന്ദീപ് പ്രദീപ് , വിനീത് , നരേൻ , ബിനു പപ്പു , ബിയാന മോമിൻ എന്നിവർ ആണ് പ്രധാന താരങ്ങൾ
എക്കോ സന്ദീപ്(ഫോട്ടോസ്- Samayam Malayalam)സന്ദീപ് പ്രദീപ് ആണ് കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്.
കിഷ്കിന്ധാകാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ ബാഹുൽ രമേശ് ആണ് തിരക്കഥ രചിച്ചത്. സന്ദീപ് പ്രദീപിന് ഒപ്പം , വിനീത്, അശോകൻ, നരേൻ, ബിനു പപ്പു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. കിഷ്കിണ്ഡാകാണ്ഡം കണ്ട അനുഭവം മനസ്സിൽ വച്ചുകൊണ്ട് എക്കോ കാണാൻ എത്തുന്ന ആളുകൾക്ക് ഒരിക്കലും നിരാശപെടേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏതൊരുചിത്രത്തിനു ഒരു സാമാന്യ പ്രെഡിക്ഷനുകൾ നടക്കുക പതിവാണ്, എന്നാൽ ക്ലൈമാക്സ് വരെ ചിത്രത്തെ കുറിച്ചൊരു പ്രെഡിക്ഷനും നടത്താൻ പ്രേക്ഷകന് കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകന് പറയുന്നത്.
എക്കോ ഫ്രം ദി ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ എന്നതിന്റെ ചുരുക്ക പേരാണ് എക്കോ. വളരെ കോംപ്ലിക്കേറ്റഡും അഡ്വഞ്ചറസുമായ കുര്യച്ചൻ കുര്യച്ചൻ്റെ ജീവിതം പറയുന്ന സിനിമയാണ് ഇത്. ഇടുക്കിയിൽ ആണ് ലൊക്കേഷൻ എങ്കിലും കേരളാ കർണ്ണാടക സംസ്ഥാനങ്ങൾ ചേർന്ന് അതിർത്തി പങ്കിടുന്ന ഒരു കാടും മലനിരകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.





English (US) ·