പെട്ടന്നങ്ങ് പ്രപ്പോസ് ചെയ്തതെല്ലാം, ഒരുപാട് കഷ്ടപ്പെട്ടു! കേറ്റി പെറി - ജസ്റ്റിൻ പ്രണയത്തിന് പിന്നിൽ

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam15 Oct 2025, 3:32 pm

ഒൻപത് വർഷത്തെ ഒർലാന്റോ ബ്ലൂമുമായുള്ള ബന്ധം വേർപെടുത്തി മാസം ഒന്ന് തികയുന്നതിന് മുൻപേയാണ് കേറ്റി പെറിയും കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ബന്ധം ചർച്ചയായത്

justin trudeaകേറ്റി പെറി - ജസ്റ്റിൻ പ്രണയം
ഒർലാന്റോ ബ്ലൂമുമായുള്ള ബന്ധം വേർപെടുത്തി മാസം ഒന്ന് തികയുന്നതിന് മുൻപ് ഗായിക കേറ്റി പെറി മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിലാണ് എന്ന വാർത്തകൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 9 വർഷത്തെ പ്രണയ ബന്ധം അവസാനിച്ച് ആഴ്ചകൾക്കകം കേറ്റി പെറിയ്ക്ക് ഇതെങ്ങനെ സാധിച്ചു എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഇരുവരും ഡേറ്റിങ് ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഗോസിപ്പുകൾ കാട്ടു തീ പോലെ പടർന്നുയ. അടുത്തിടെ ഒരു യാട്ചിൽ ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് അത്ര പെട്ടന്ന് സംഭവിച്ച ഒരു ബന്ധമല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഒരു ബന്ധത്തിന് വേണ്ടി കനേഡിയൻ മുൻ പ്രധാനമന്ത്രി ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

Also Read: നയൻതാരയ്ക്ക് സംഭവിച്ചത് അബദ്ധം! ഗജിനിയിലെ ആ റോൾ എനിക്ക് വന്നതാണ്, ഞാൻ നോ പറഞ്ഞു എന്ന് സോണി അഗർവാൾ

ആദ്യമായി ഇരുവരും കൂടിക്കാഴ്ച നടത്തിയ സമയത്തോ സുഹൃത്തുക്കളായിരുന്നപ്പോഴോ ഈ ബന്ധം മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. അവരൊരുമിച്ച് ഒരുപാട് കാര്യങ്ങൾ പങ്കുവച്ചു. പലതിലും സമാനതകൾ ഉള്ളതായി രണ്ടു പേർക്കും തോന്നി. പക്ഷേ ഇതൊരു റിലേഷൻഷിപ്പിലേക്ക് കൊണ്ടു പോകാതിരിക്കാൻ കേറ്റി പെറി ശ്രമിക്കുന്നുണ്ടായിരുന്നു. എന്തെന്നാൽ പേഴ്സണലി അത്രയും ഗായിക ഡൗൺ ആയ സമയമായിരുന്നു അത്.

ഓർലാന്റോ ബ്ലൂമുമായുള്ള ബന്ധം വളരെ മോശമായ അവസ്ഥയിൽ കടന്നു പോകുന്ന സമയമായിരുന്നു അത്. അത് കരിയറിനെയും ബാധിച്ചിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് പരസ്പരം ബോധ്യമായപ്പോഴാണ് പരസ്യമായി വേർപിരിയൽ ഫ്രഖ്യാപിച്ചത്. അതിന് ശേഷം ജസ്റ്റിൻ ട്രൂഡോ കാര്യമായ ശ്രമങ്ങൾ നടത്തുകയായിരുന്നു. ഏറെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഇഷ്ടത്തെ കുറിച്ച് കേറ്റി പെറിയോട് പറഞ്ഞു.

ആ ബന്ധത്തിന് വേണ്ടി ജസ്റ്റിന്റെ എടുക്കുന്ന എഫേർട്ട് ആണ് കേറ്റി പെറിയെ ആകർഷിച്ചത്. ഗായികയെ കാണാൻ വേണ്ടി മാത്രം ജസ്റ്റിൻ കാലിഫോർണിയയിലേക്ക് വരുമായിരുന്നു. നടിയുടെ വേൾഡ് ടൂറിന്റെ ഭാഗമായി നടന്ന കൺസേർട്ടിലെല്ലാം എത്താനും ശ്രമിച്ചു. തനിക്ക് തരുന്ന ബഹുമാനവും ഇഷ്ടവും കേറ്റി പെറിയെ ആകർഷിച്ചു, അതാണ് പ്രണയത്തിലേക്ക് നയിച്ചത്.

ഇത്തവണത്തെ നാട്ടിലേക്കുള്ള പ്ലാനിങ് പാളി; പ്രവാസികൾക്ക് കനത്ത തിരിച്ചടി


53 കാരനായ ജസ്റ്റിൻ ട്രൂഡോ നേരത്തെ വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനുമാണ്. 2023 ൽ ആണ് സോഫി ഗ്രെഗോയറുമായുള്ള 18 വർഷത്തെ ദാമ്പത്യം അവസാനിച്ചത്. കേറ്റി പെറിയ്ക്കും ഒരു കുഞ്ഞുണ്ട്. ഒർലാന്റോ ബ്ലൂമുമായി ലിവിങ് റിലേഷനായിരുന്നു. റസ്സൽ എഡ്വേർഡ് ബ്രാൻഡ് ആണ് ഗായികയുടെ ആദ്യത്തെ ഭർത്താവ്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article