പെട്ടെന്ന് പോയല്ലോ, ചില ശീലങ്ങള്‍ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോൾ വേദനിക്കുന്നു- കാർത്തി

4 months ago 5

19 September 2025, 08:21 AM IST

Robo Shankar and Karthi

റോബോ ശങ്കർ, കാർത്തി | ഫോട്ടോ: X, Facebook

ടൻ റോബോ ശങ്കറിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കാർത്തി. ഒരു പ്രതിഭയാണ് പെട്ടന്ന് പോയതെന്നും കാർത്തി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് കാർത്തി റോബോ ശങ്കറിനെ അനുസ്മരിച്ചത്.

'കാലങ്ങളോളം നീണ്ടുനിൽക്കുന്ന ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു… ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി… റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു', കാർത്തി കുറിച്ചു. ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം റോബോ ശങ്കറിന്റെ മരണവാർത്തയറിഞ്ഞത്. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്.

മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷംചെയ്തു. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.

ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actor Karthi expressed condolences connected the abrupt demise of Robo Shankar, calling him a large talent

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article