Authored by: ഋതു നായർ|Samayam Malayalam•19 Jan 2026, 10:49 americium IST
മായാമോഹിനിയിൽ അഭിനയിക്കുമ്പോൾ ആണ് സ്ത്രീകൾ സുന്ദരി ആകാൻ പോലും എത്രയെത്ര കഷ്ടപ്പാട് നേരിടുന്നു എന്ന് അറിയുന്നത്. ബ്യൂട്ടി പാർലറിൽ പോകുമ്പോൾ സുന്ദരി ആകാൻ ആണെന്ന് കരുതിയെങ്കിൽ തെറ്റി, കരയാൻ ആണ് പോകുന്നത്,
(ഫോട്ടോസ്- Samayam Malayalam)സ്ത്രീകളോട് ബഹുമാനം തോന്നിപോയി നിമിഷങ്ങൾ ആയിരുന്നു മായാമോഹിനിയുടെ സമയത്ത് ഉണ്ടായതെന്ന് ദിലീപ് .
ന്യൂ ജെനെറേഷൻ മുദ്ര കുത്തിയിരിക്കുന്ന സിനിമകൾ ആഷിക് അബുവിന്റേത് ആണ് എന്ന് പറയാറുണ്ട്. പക്ഷേ ആഷിക് അബു തന്നെ പറഞ്ഞിട്ടുണ്ട്, ദിലീപേട്ട ഈ പേര് ആരാണ് കൊണ്ട് വന്നത് എന്നുപോലും അറിഞ്ഞുകൂടാ എന്ന്. സിനിമക്ക് അകത്തുള്ള ആളുകൾ അല്ല ഇത് പറയുന്നത്. സിനിമക്ക് പുറത്തുള്ള ആളുകൾ ആണ് ഈ ബ്രാൻഡ് പ്രമോഷൻനടത്തുന്നത്. അവർ ന്യൂ ജെനെറേഷൻ എന്ന് പേര് ഇങ്ങനെ പറഞ്ഞു പരത്തുകയാണ്. ഒരു കാലഘട്ടം മുതൽക്കേ ഇത്തരം സിനിമകൾ ഉണ്ട്. കമൽ സാർ തന്നെ ഇത് പറഞ്ഞിരുന്നു. നസീർ സാർ, സത്യൻ മാഷ് ഭരത് ഗോപി സാർ, നെടുമുടി വേണു മുതൽ ലാലേട്ടന്റെയും മമ്മുക്കയുടെയും കാലഘട്ടത്തിലും ഇത്തരം സിനിമകൾ ഉണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് വ്യത്യസ്ത ആശയങ്ങൾ വരുമ്പോൾ ഇത്തരം സിനിമകൾ എന്ന് സ്റ്റാമ്പ് അടിച്ചു കൊടുക്കുന്നത് എന്ന് അറിയില്ലെന്നും ദിലീപ് പറയുന്നു. ഒപ്പം സ്ത്രീകളോട് അഭിമാനം തോന്നിയ നിമിഷങ്ങളെകുറിച്ചും ദിലീപ് കൂട്ടിച്ചേർത്തു.
പെണ്ണായി ഒരുങ്ങിയപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പെണ്ണുങ്ങൾക്ക് ഒരുപാട് കഷ്ടപ്പാടുണ്ട്. ഒറ്റക്ക് ഒരു പെൺകുട്ടി റോഡിൽ പെട്ടാൽ ഉള്ള അവസ്ഥകൾ. ഇപ്പോൾ എല്ലാവർക്കും ഉണ്ടല്ലോ കാണാൻ ഭംഗിയുള്ള ഒരു വസ്തു കാണുമ്പൊൾ തൊട്ട് നോക്കാൻ ഉള്ള സ്വഭാവം. നമ്മൾക്കു അതിലേക്ക് കടക്കണ്ട. പിന്നെ ഞാൻ മായാ മോഹിനിയിൽ അഭിനയിക്കുമ്പോൾ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഒരു നോർമൽ മനുഷ്യന്റെ ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് പോലും കഷ്ടപ്പെട്ടു. അപ്പോഴാണ് സ്ത്രീകൾക്ക് ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്ന്.ആലോചിച്ചത്. ഈ പുരികം ഒക്കെ ത്രെഡ് ചെയ്യുന്ന കാര്യം ഒക്കെ സ്ത്രീകൾ ആസ്വദിച്ച് ചെയ്യുന്നു എന്നാണ് ഞാൻ കരുതിയത്. അവിടെ പോയി കരയാൻ പോകുന്നതാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. സ്ത്രീകൾ ആയി ജീവിക്കാൻ നല്ല കഷ്ടപ്പാടാണ്. സത്യത്തിൽ അവരോട് ബഹുമാനം തോന്നിയ നിമിഷങ്ങൾ ആണ് മായാമോഹിനി എന്നും ദിലീപ് രമേശ് പിഷാരടിയോട് പറയുന്നു





English (US) ·