പെറ്റ് ഡിക്ടറ്റീവ് ഓടിടിയിലേക്ക്, എപ്പോള്‍ എവിടെ കാണാന്‍ സാധിക്കും?

1 month ago 2

Authored by: അശ്വിനി പി|Samayam Malayalam22 Nov 2025, 12:08 pm

ഒരു സിഐഡി മൂസ ലെവല്‍ സിനിമയാണ് പെറ്റ് ഡിക്ടറ്റീവ് എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. തിയേറ്ററില്‍ ചിരി പടര്‍ത്തിയ സിനിമ ഓടിടിയിലേക്ക് എത്തുന്നു

Pet Detectiveപെറ്റ് ഡിക്ടറ്റീവ് ഓടിടിയിലേക്ക്
തിയറ്ററില്‍ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫണ്‍ ചിത്രം പെറ്റ് ഡിറ്റക്ടീവ് ഓടിടിയിലേക്ക് എത്തുന്നു. നവംബര്‍ 28 മുതല്‍ സീ-5 ല്‍ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയറ്ററില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു.

ഷറഫുദ്ദീന്‍ , അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് - ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി എന്നിവരാണ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍,അല്‍താഫ് സലിംഎന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങള്‍, സമാനതകളില്ലാത്ത പകര്‍ന്നാട്ടം! ഭാസ്‌കരന്‍ മാഷായി ഞെട്ടിച്ച് ഷമ്മി തിലകന്‍

രാജേഷ് മുരുകേശന്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത്.

ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീന്‍ വേഷമിട്ട ചിത്രം ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

യുഎഇയിൽ സിം കാർഡ് കൈമാറുന്നവർ ശ്രദ്ധിക്കുക; അടിയന്തര മുന്നറിയിപ്പ്


പ്രേക്ഷകര്‍ക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തിയറ്ററുകളില്‍ ചിരിയുടെ പൂരം പടര്‍ത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സീ-5 ഓ ടി ടിയില്‍ നവംബര്‍ 28 മുതല്‍ സ്ട്രീമിങ് തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ''പെറ്റ് ഡിറ്റക്റ്റീവ്' പ്രേക്ഷകര്‍ക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article