ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തം ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. മലയാളത്തിലെ മുന്‍നിര സിനിമ നിര്‍മാണ വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ പ്രതീക്ഷകളെറെയാണ്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
'സമ്പൂര്‍ണ്ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രൊമോ കണ്ടന്റുകള്‍ നല്‍കുന്നത്. നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിന്റെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയിരുന്നു.
രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി. ചന്ദ്രന്‍ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ശ്രീ ഗോകുലം മൂവീസിനു വേണ്ടി തീയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ ഡിസൈനെര്‍: ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ്: വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: ജിജോ കെ. ജോയ്, സംഘട്ടനം: മഹേഷ് മാത്യു, വരികള്‍: അധ്രി ജോയ്, ശബരീഷ് വര്‍മ, വിഎഫ്എക്‌സ്: 3 ഡോര്‍സ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, ഡിഐ: കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്: റിഷാജ് മൊഹമ്മദ്, അജിത് മേനോന്‍, പ്രോമോ സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, ടൈറ്റില്‍ ഡിസൈന്‍: ട്യൂണി ജോണ്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Sree Gokulam movies joins accumulation of Pet Detective movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·