'പേടിയും പരിഭ്രാന്തിയുമുണ്ട്'; കൃഷ് 4-ൽ സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ

9 months ago 10

Hrithik Roshan Rakesh Roshan

ഹൃത്വിക് റോഷൻ രാകേഷ് റോഷനൊപ്പം | Photo: PTI

ഹൃത്വിക് റോഷനെ നായകനാക്കി പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കൃഷ്, കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അടുത്ത ഭാഗം ഉടനെ ഉണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, ചിത്രത്തിന്റെ അടുത്ത ഭാഗമായ കൃഷ് 4-ല്‍ സംവിധായക തൊപ്പിയണയാന്‍ ഇനി താനില്ലെന്ന് 76-കാരനായ രാകേഷ് റോഷന്‍ വ്യക്തമാക്കിയിരുന്നു. പരമ്പരയിലെ നായകനും മകനുമായ ഹൃത്വിക് തന്നെ ചിത്രം സംവിധാനംചെയ്യുമെന്നും രാകേഷ് റോഷന്‍ പ്രഖ്യാപിച്ചു. ആദ്യമായി സംവിധായകത്തൊപ്പി അണിയാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹൃത്വിക് റോഷന്‍.

'എനിക്ക് എന്തുപറയണമെന്ന് അറിയില്ല. പക്ഷേ, എനിക്ക് പേടിയും പരിഭ്രാന്തിയുമുണ്ട്. വീണ്ടും നഴ്‌സറി ക്ലാസില്‍ എത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാം പുതിയ വഴിയില്‍ പഠിച്ചെടുത്ത് വളര്‍ന്നുവരേണ്ടതുണ്ട് എന്നാണ് തോന്നുന്നത്', ഹൃത്വിക് പറഞ്ഞു.

'പുതിയ വെല്ലുവിളിയാണ് വരാനിരിക്കുന്നത്. അനിശ്ചിതത്വങ്ങള്‍, അന്വേഷണങ്ങള്‍, തേടലുകള്‍... ഞാനെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും മോശമെന്ന് തോന്നുന്ന നിമിഷങ്ങള്‍ വരുമെന്ന് എനിക്കുറപ്പാണ്. അങ്ങനെ ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങളില്‍, ഭയം തോന്നുന്ന സമയങ്ങളില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും, നിങ്ങളുടെ സ്‌നേഹം ഓര്‍ക്കും. എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം', ഒരുപരിപാടിയില്‍ ഹൃത്വിക് ആരാധകരോടായി പറഞ്ഞു.

വാര്‍ 2-ആണ് ഹൃത്വിക് റോഷന്റേതായി ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം. ആയാന്‍ മുഖര്‍ജി സംവിധാനംചെയ്ത ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായിക. ജൂനിയര്‍ എന്‍ടിആറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ഓഗസ്റ്റ് 14-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും വാര്‍ 2-നുണ്ട്.

Content Highlights: Hrithik Roshan to nonstop Krrish 4, his archetypal directorial venture

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article