Authored by: അശ്വിനി പി|Samayam Malayalam•25 Nov 2025, 4:03 pm
ടി രാജേന്ദര്‍ ഒരു പൊതു വേദിയില്‍ വച്ച് സായി ധന്‍ഷികയെ അപമാനിച്ചതും, നടി കരഞ്ഞതും ഒരിടയ്ക്ക് വൈറലായ സംഭവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച് വിശാല്‍ സംസാരിക്കുന്നു
വിശാലും ധൻഷികയുംധന്ഷികയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റേജില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വിശാല്‍ സംസാരിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയ അറ്റാക്കുകളും, മറ്റുള്ളവരുടെ കളിയാക്കലുകളും വിശാലിനെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. എന്നെ അത് തെല്ലും ബാധിക്കാറില്ല, ഞാന്‍ അതിനെ കണക്കിലെടുക്കുന്നില്ല. ഓരോരുത്തരും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും അവലവരുടെ ചോയിസാണ്. അതിനെ വിട്ടുകളയാനാണ് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുള്ളത്. പ്രത്യേകിച്ചും ഇന്റസ്ട്രിയിലുള്ള സ്ത്രീ സുഹൃത്തുക്കളോട്.
Also Read: കല്യാണം കഴിക്കണം എന്ന് പറഞ്ഞു വന്ന പെണ്‍കുട്ടിയെ ഓഫീസില്‍ നിന്ന് ഓട്ടിച്ചു, അത്രയും ദേഷ്യം തോന്നി എന്ന് വിശാല്ലക്ഷ്മി മേനോന്‍, പ്രിയാമണി, തൃഷ തുടങ്ങിയവരോടൊപ്പമൊക്കെ എനിക്ക് വിവാഹം നടക്കുന്നു എന്ന ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. ഞാന്‍ അതൊക്കെ തമാശയായിട്ടാണ് എടുക്കാറുള്ളത്. അങ്ങനെ വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ നായികമാരെ വിളിക്കും, നമുക്ക് വിവാഹമുണ്ടെന്ന് കേട്ടല്ലോ അറിഞ്ഞോ എന്ന് ചോദിച്ച് ചിരിക്കും. അത്രയേയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, അല്ലാതെയും ഇത്തരം വിമര്‍ശനങ്ങളും കളിയാക്കലുകളുമെല്ലാം നമ്മള്‍ നേരിടേണ്ടി വരും. ധന്‍ഷികയ്ക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.
ആധാർ കാർഡ് കൈയിൽ നിന്നും നഷ്ടപ്പെട്ടോ? തിരിച്ചെടുക്കാൻ ഇതാ വഴികൾ
ഒരു പൊതുവേടിയില്‍ വച്ച് ടി രാജേന്ദര്‍ സര്‍ (ചിമ്പുവിന്റെ അച്ഛന്‍) വേദിയില്‍ വച്ച് ധന്‍ഷികയെ അപമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ല എന്ന് പറഞ്ഞാണ് കളിയാക്കി സംസാരിച്ചത്. അന്ന് വേദിയിലുണ്ടായിരുന്ന വെങ്കട് പ്രഭുവും കൃഷ്ണയും എല്ലാം ചിരിച്ചുകൊണ്ടേയിരുന്നു. അത് ധന്‍ഷികയ്ക്ക് വലിയ സങ്കടമായി. ഒരുപാട് വേദനിച്ചു പാവം. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്. വിവരം അറിഞ്ഞ് ഞാന്‍ വിളിച്ചു, വീട്ടില്‍ പോയി. പോട്ടെ സാരമില്ല, ഇതൊക്കെ ഇന്റസ്ട്രിയുടെ ഭാഗമാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അതൊക്കെ ഞാന്‍ മറന്നു പോയിരുന്നു, ഇപ്പോഴാണ് ധന്‍ഷിക പറയുന്നത്, അന്നത്തെ അവസ്ഥയില്‍ അനിക്ക് ആകെ ആശ്വാസവുമായി വന്നത് ഞാന്‍ മാത്രമാണെന്ന്- വിശാല്‍ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·