Authored by: ഋതു നായർ|Samayam Malayalam•14 Dec 2025, 9:30 americium IST
ദൈവത്തിന്റെ കരുണയാണ്, തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യം ഉള്ളത് കൊണ്ട് ആണ് ,ഈ എട്ടു വർഷങ്ങൾക്കിപ്പുറം നിരപരാധി എന്ന് കോടതി തന്നെ പറഞ്ഞത്; കമന്റ്സുമായി ഫാൻസ്
(ഫോട്ടോസ്- Samayam Malayalam)ദിലീപ് മിക്കപ്പോഴും എത്താറുള്ള രാജരാജേശ്വരി ക്ഷേത്രത്തിൽ പൊന്നിൻ കുടം സമർപ്പിച്ചും മാടായിക്കാവിൽ എത്തി നേർച്ചകൾ അർപ്പിച്ചും അന്നപൂർണ്ണേശ്വരിയെ കണ്ടുവണങ്ങിയും ആണ് ദിലീപ് മടങ്ങിയത്. ഇരുകൈയ്യും നീട്ടിയാണ് ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഫാൻസ് ഏറ്റെടുത്തത്. എന്നാൽ ഒരു ദൈവവും കരുണകാണിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കാലം വൈകാതെ അതിനുള്ള ശിക്ഷ കൊടുക്കും കാലം എല്ലാത്തിനും സാക്ഷിയാകും എന്നുള്ള കമന്റുകൾ നിറയുമ്പോൾ അതിനുള്ള മറുപടിയും ഫാൻസ് തന്നെ നൽകി.
ആ ദൈവത്തിന്റെ കരുണയാണ്, തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് ആണ്,ഈ എട്ടു വർഷങ്ങൾക്കിപ്പുറം പകൽ പോലെ സത്യങ്ങൾ തെളിഞ്ഞത്. നിരപരാധി എന്ന് കോടതി തന്നെ പറഞ്ഞത്..ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് വേദനയാണ്. കുറ്റം ചെയ്തഒരാൾക്ക് ഒരിക്കലും പ്രാർത്ഥിക്കാൻ കഴിയില്ല. സിനിമ യല്ല ജീവിതം. ഒരാൾക്കു ശത്രുക്കൾ ഉണ്ടാകുന്നത് അയാൾ. അയാൾ എന്തെങ്കിലും. മറ്റുള്ളവർക്ക് സാധിക്കാത്തത് ചെയ്‌തു കാണുമ്പോൾ ആണ്. എന്നിങ്ങനെ ഉള്ള കമന്റുകൾ കൊണ്ടാണ് ദിലീപിനെ ആരാധകർ സപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ദിലീപ് നായകനായി എത്തുന്ന ചിത്രം ഭ ഭ ബ റിലീസ് ചെയ്യാൻ ആയി ഇനി ദിവസങ്ങൾമാത്രമാണ് ബാക്കി. പ്രതീക്ഷക്ക് അപ്പുറമുള്ള വിജയം ആകും ചിത്രം നൽകുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. മോഹൻലാൽ കാമിയോ റോളിൽ എത്തുന്ന ചിത്രത്തിൽ വിനീത്, ധ്യാൻ ശ്രീനിവാസൻ ഒരുമിച്ചു എത്തുന്നു എന്ന മറ്റൊരു പ്രത്യേകതയും ഉണ്ട്.





English (US) ·