പോളച്ചനായി 'വരവ'റിയിച്ച് ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

4 months ago 4

joju-george-shaji-kailas-varav

ജോജു ജോർജും ഷാജി കൈലാസും 'വരവ്' ചിത്രീകരണത്തിനിടെ

ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില്‍ പുരോഗമിക്കുന്നു. ജോജു ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചന്‍ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു എത്തുന്നത്. ജോജു ജോര്‍ജ്-ഷാജി കൈലാസ് കോമ്പിനേഷന്‍ ഇതാദ്യമായാണ് ഒരുമിക്കുന്നത്.

ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍-ജോമി ജോസഫ് ആണ്. വന്‍ മുതല്‍മുടക്കിലും വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ചിത്രം പൂര്‍ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സായ കലൈ കിങ്സൺ, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍ എന്നിവര്‍ ഒരുമിക്കുന്നു.

ഹൈറേഞ്ചില്‍ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ കഥയാണ് 'വരവ്'. മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷന്‍ ത്രില്ലറിനായി ഒരുമിക്കുമ്പോള്‍ കാത്തിരിപ്പിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്. മൂന്നാര്‍, മറയൂര്‍, തേനി കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങള്‍ കൊണ്ട് 'വരവ്' ചിത്രീകരണം പൂര്‍ത്തിയാക്കും.

മലയാളത്തിന്റെ പ്രിയനടിയായ സുകന്യയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മികച്ച വിജയം നേടിയ ഷാജി കൈലാസ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ എ.കെ. സാജനാണ് 'വരവി'ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം -എസ്. ശരവണന്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്, കലാസംവിധാനം -സാബു റാം, മേക്കപ്പ് -സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ -സമീര സനിഷ്, ചീഫ് അസസിയേറ്റ് ഡയറക്ടര്‍ -സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -വിനോദ് മംഗലത്ത്, പിആര്‍ഒ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ഒബ്‌സ്‌ക്യൂറ, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ് -ബ്രിങ്‌ഫോര്‍ത്ത്.

Content Highlights: Shaji Kailas - Joju George Movie Varav

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article