
'കാതലാകിറേൻ' തമിഴ് വീഡിയോ ആൽബത്തിൽനിന്ന് | സ്ക്രീൻഗ്രാബ്
അനിമൽ, ലക്കി ഭാസ്ക്കർ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രമുഖനായ തെലുങ്ക് യുവതാരം മഗന്തി ശ്രീനാഥ്, പുതുമുഖം ശീതൾ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീഡിയോ ഗാനം റിലീസ് ആയി. വാമിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരത്കുമാർ എം.എസ് നിർമ്മിച്ച് കെ.ഷെമീർ സംവിധാനം ചെയ്ത 'കാതലാകിറേൻ' എന്ന് തമിഴ് വീഡിയോ ആൽബമാണ് റിലീസ് ആയത്.
സംവിധായകൻ കെ.ഷമീർ ആദ്യമായി തമിഴിൽ ഒരുക്കുന്ന ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് തമിഴിലെ ഹിറ്റ് ഗാനരചയിതാവ് വിഘ്‌നേഷ് രാമകൃഷ്ണയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ പ്രിയ ഗായകൻ കപിൽ കപിലനോടൊപ്പം സിത്താര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്. സരിഗമ മ്യൂസിക്കിലൂടെയാണ് ഗാനം എത്തിയത്.
ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ കൊറിയോഗ്രാഫർ അയ്യപ്പദാസാണ് ഈ ഗാനത്തിന്റെയും ചുവടുകൾ ഒരുക്കിയിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈനെർ: സച്ചിൻ രാജേഷ്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോടൻ & റെജി, ക്രിയേറ്റീവ് ഹെഡ്: ഷാരുഖ് ഷെമീർ, എഡിറ്റർ: ജെറിൻ രാജ്, അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, കോസ്റ്റ്യൂംസ്: ജിഷാദ് ഷംസുദ്ധീൻ & ഹിജാസ് അഹമ്മദ്, ആർട്ട്: പ്രശാന്ത് അമരവിള, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ഡിസൈൻ: രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്.
Content Highlights: Kaadhalaagiren New Tamil Music Video Released





English (US) ·