പ്രണയമാണെന്ന് നിങ്ങളോട് പറഞ്ഞോ, 63 കാരന്‍ മോഹന്‍ലാലിന് 30 കാരി നായികയോ എന്ന പരിഹാസത്തിന് മാളവിക മോഹനന്റെ മറുപടി

9 months ago 10

Authored byഅശ്വിനി പി | Samayam Malayalam | Updated: 7 Apr 2025, 11:12 am

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ - അമല പോള്‍ കോമ്പോയെ വിമര്‍ശിച്ചവര്‍ ഒരുപാടുണ്ടായിരുന്നു. ഇപ്പോഴിതാ മാളവിക മോഹന് നേരെയും. 63 കാരന്റെ നായികയായി അഭിനയിക്കുന്നതിനാണ് മുപ്പതുകാരിയായ മാളിവകയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്

Samayam Malayalamകമൻറിന് മറുപടിയുമായി മാളവിക മോഹനൻകമൻറിന് മറുപടിയുമായി മാളവിക മോഹനൻ
ഒരു ചെറിയ ബ്രേക്കിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം. ഛായാഗ്രഹകന്‍ മോഹനന്റെ മകളും തമിഴ് - ബോളിവുഡ് സിനിമകളില്‍ നിലയുറപ്പിച്ചുവരുന്ന നടി മാളവിക മോഹനനാണ് ചിത്രത്തിലെ കേന്ദ്ര നായികാ വേഷത്തിലെത്തുന്നത്. മലയാളത്തിലെ ലെജന്റ്‌സ് ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിലെ സന്തോഷം മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ലൊക്കേഷന്‍ സ്റ്റില്ലുകളും നടിയുടെ എക്‌സൈറ്റ്‌മെന്റുമാണ് ഓരോ പോസ്റ്റിലും കാണുന്നത്.

ഹൃദയപൂര്‍വ്വത്തിന്റെ എന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് മാളവികയുടെ ഏറ്റവും പുതിയ പോസ്റ്റ്. പൊതുവെ ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക് പോകുമ്പോള്‍ നമുക്ക് നല്ല സൗഹൃദങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ ലഭിക്കും. പക്ഷേ ഇവിടെ തനിക്കൊരു കുടുംബമാണ് ലഭിച്ചത് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പമുള്ള ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരിയ്ക്കുന്നത്.


Also Read: ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടി; സമ്മതിച്ചു എന്ന് ആരാധകര്‍!

പോസ്റ്റിന് താഴെ മാളവികയുടെ സന്തോഷത്തിനൊപ്പം നിന്നുകൊണ്ട് ചില ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് എത്തി. എന്നാല്‍ അതിനിടയിലും ചില പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതൊരു റണ്‍ ബേബി റണ്‍ പോലൊരു കോമ്പോ ആയിരിക്കും. മോഹന്‍ലാല്‍- അമല പോള്‍ കോമ്പോ പോലെ, ചേരാത്തത് ചേര്‍ക്കുന്നത് പോലെയായിരിക്കും എന്ന കമന്റിന്, റണ്‍ ബേബി റണ്‍ എന്ന സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ എന്ന് സപ്പോര്‍ട്ട് ചെയ്യുന്ന ആരാധകര്‍ തന്നെ കമന്റിട്ടു.

അറുപത്തി മൂന്നുകാരന്‍ നായകന് 30 കാരിയായ നായിക എന്ന് പറഞ്ഞ് മോഹന്‍ലാലിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മാളവിക തന്നെ എത്തി. ഇതൊരു പ്രണയ കഥയാണ് എന്ന് താങ്കളോട് ആര് പറഞ്ഞു എന്നായിരുന്നു മാളവികയുടെ പ്രതികരണം.

പ്രണയമാണെന്ന് നിങ്ങളോട് പറഞ്ഞോ, 63 കാരന്‍ മോഹന്‍ലാലിന് 30 കാരി നായികയോ എന്ന പരിഹാസത്തിന് മാളവിക മോഹനന്റെ മറുപടി


65 വയസ്സുള്ള ഒരാള്‍ 30 വയസ്സുള്ള ഒരാളുടെ പ്രണയിനിയായി അഭിനയിക്കുന്നു. ഈ മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങള്‍ ചെയ്യാന്‍ എന്താണ് ആഗ്രഹം- എന്നാണ് കമന്റ് വന്നത്. 'ആരാണ് നിങ്ങളോട് ഇത് ഒരു പ്രണയമാണെന്ന് പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ ഉപയോഗിച്ച് ആളുകളെയും സിനിമയെയും വിലയിരുത്തുന്നത് നിര്‍ത്തുക' എന്നായിരുന്നു മാളവികയുടെ മറുപടി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article