പ്രണവിനൊപ്പമുള്ള ആ മൊട്ട ആരാണ്? ചോദ്യങ്ങൾക്ക് മറുപടിയുമായി കല്യാണി

6 months ago 6

14 July 2025, 06:35 PM IST

Kalyani Priyadarshan

പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് കല്യാണി പോസ്റ്റ് ചെയ്ത ചിത്രം, കല്യാണി പ്രിയദർശൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, തരുൺ കോളിയോട്ട് | മാതൃഭൂമി

ഴിഞ്ഞദിവസമായിരുന്നു നടൻ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി അദ്ദേഹത്തിന് നിരവധി പേർ ജന്മദിനാശംസകൾ നേർന്ന് എത്തി. ഇക്കൂട്ടത്തിൽ നടി കല്യാണി പ്രിയദർശന്റെ ആശംസ ആരാധകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതേക്കുറിച്ച് ആരാധകർ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കല്യാണി ഇപ്പോൾ.

‘‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’’ എന്നാണ് ബോളിവുഡ് താരം ജാക്കി ഷ്റോഫിനൊപ്പം നിൽക്കുന്ന പ്രണവിന്റെയും തന്റെയും കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് കല്യാണി കുറിച്ചത്. ഫോട്ടോയിൽ തല മൊട്ടയടിച്ചുള്ള കല്യാണിയുടെ ലുക്ക് പക്ഷേ ഫോളോവർമാരിൽ സംശയം ജനിപ്പിച്ചു. ഇത് കല്യാണി തന്നെയാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. ഈ സംശയത്തിനാണ് നടി മറുപടി നൽകിയിരിക്കുന്നത്.

"കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട് , അത് ഞാൻ തന്നെയാണ്.’’ തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാ സ്റ്റോറിയില്‍ കല്യാണി പ്രിയദർശൻ കുറിച്ചു.

അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര എന്ന ചിത്രമാണ് കല്യാണി നായികയായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ഫഹദ് ഫാസിലാണ് നായകൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക-ചാപ്റ്റർ 1 എന്ന ചിത്രമാണ് മലയാളത്തിൽ കല്യാണി നായികയായെത്തുന്ന പുതിയ ചിത്രം. വേഫേറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നസ്ലിൻ ആണ് നായകൻ. കാർത്തി നായകനാവുന്ന മാർഷൽ എന്ന തമിഴ് ചിത്രവും കല്യാണിയുടേതായി വരുന്നുണ്ട്.

Content Highlights: Kalyani Priyadarshan clarifies instrumentality queries astir a puerility photograph with Pranav Mohanlal

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article