പ്രണവിന്റെ ലവർ ജർമ്മനിക്കാരി! കല്യാണിയുടെ പ്രണയവും;ചന്തുവിന്റെ വിവാഹത്തിന് പച്ചക്കൊടി കാണിച്ചതും ലിസി; വിശേഷങ്ങൾ

9 months ago 8

Authored byഋതു നായർ | Samayam Malayalam | Updated: 17 Apr 2025, 10:32 am

രണ്ടുപേർക്കും തിരിച്ചറിവ് ഉണ്ടായശേഷം ഒരു അനാഥാലയത്തിൽ ഇരുവരെയും താമസിപ്പിച്ചു. അവരുടെ ജീവിതം എന്ന് അറിയാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം ലിസിയും പ്രിയദർശനും എടുത്തത്.

Samayam Malayalamകല്യാണി പ്രിയദർശൻ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ പ്രണവ് മോഹൻലാൽ
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് പ്രിയദർശൻ ലിസി ദമ്പതികളുടേത്. പ്രണയത്തിലൂടെ ഒന്നായ ഇരുവരും എന്നാൽ വിവാഹജീവിതം അവസാനിപ്പിച്ചിരുന്നു. അച്ഛനും അമ്മയും വേര്‍ പിരിഞ്ഞത് ഒരിക്കലും മക്കളെ ബാധിക്കാതെ ഇരുവരും ഏറെ ശ്രദ്ധിച്ചു. ഇന്നും മക്കളുടെ സന്തോഷത്തിൽ ഇരുവരും ഒപ്പം തന്നെയുണ്ട്. ഇരുവരുടെയും വേർപിരിയൽ ഞെട്ടിച്ചെങ്കിലും സംഭവം തന്നെ നെഗറ്റീവായി ബാധിച്ചിട്ടില്ലെന്ന് ഒരിക്കൽ കല്യാണി തുറന്നു പറഞ്ഞിരുന്നു. തന്നേയും സഹോദരേയും ഒരിക്കലും അവര്‍ ബുദ്ധിമുട്ടിച്ചില്ലെന്നും തങ്ങള്‍ കടന്നു പോയ മാനസിക സംഘര്‍ഷങ്ങള്‍ അച്ഛനും അമ്മയും ഒരിക്കലും വീട്ടിനുള്ളില്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും കല്യാണി പറഞ്ഞിരുന്നു.

കല്യാണിയും ചന്തു എന്ന സിദ്ധാർഥും ഏറെ സിംപിൾ ലൈഫ് ആണ് നയിച്ചതെന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ്. സാധാരണ ജീവിതം അറിയാൻ വേണ്ടി ഇവരുടെ ചെറുപ്പത്തിൽ ഒരാഴ്ചക്കാലം അനാഥാലയത്തിൽ ഇരുവരെയും താമസിപ്പിച്ചിരുന്നു എന്നാണ് അഷ്‌റഫ് പറയുന്നത്.


മകന്റെ വിവാഹത്തിന് വേണ്ടി എല്ലാം ചെയ്തത് ലിസി ആയിരുന്നുവെന്നും അഷ്‌റഫ് പറയുന്നു. അമേരിക്കകാരിയുമായി പ്രണയത്തിൽ ആയതും വിവാഹം ചെയ്യാൻ താത്പര്യം ഉണ്ടെന്നും മകൻ ആദ്യം അറിയിക്കുന്നത് ലിസിയെ ആയിരുന്നു. എന്നാൽ അന്യദേശം ഭാഷ സംസ്കാരം ഒക്കെയുള്ള ആ പെൺകുട്ടിയും ആയി ഒരു ജീവിതം നടക്കുമോ എന്ന സംശയം ലിസിക്ക് ഉണ്ടായി. അങ്ങനെ ഒരു വർഷക്കാലം നിങ്ങൾ ഒരുമിച്ചു ജീവിച്ചു എന്നെ കാണിച്ചു തരൂ അത് കഴിഞ്ഞു വിവാഹം നടത്തി തരാം എന്ന നിബന്ധന ലിസി വച്ചു. അതിനുശേഷം ചന്തു എന്ന സിദ്ധാർഥ് അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കുകയും വിവാഹത്തിന് ലിസി സമ്മതം മൂളുകയും ചെയ്തു- അഷ്‌റഫ് പറയുന്നു.

ALSO READ: അവൻ ഇല്ലെങ്കിൽ ഞാനില്ല! ശ്രീനിയുടെ ത്യാഗങ്ങളാണ് ഇന്ന് ഈ കാണുന്ന ഞാൻ! എന്റെ ജീവിതത്തിന് അർഥം നൽകിയത് അവനാണ്
അതേസമയം കല്യാണിയും പ്രണവും തമ്മിൽ ഒരു ബന്ധം ഉണ്ട്നെകിൽ അത് ഉറപ്പായും തങ്ങൾ സമ്മതിക്കുമായിരുന്നു എന്ന് ലിസി തന്നോട് പറഞ്ഞതായും അഷ്‌റഫ് അവകാശപ്പെട്ടു. കല്യാണി എന്ന അമ്മുവും അപ്പു എന്ന പ്രണവും തമ്മിൽ സഹോദരി സഹോദര ബന്ധം ആണെന്നും പ്രണവിന് ജർമ്മനി കാരിയുമായി പ്രണയം ഉണ്ടെന്നും അഷ്‌റഫ് പറഞ്ഞു.

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി മലയാളത്തിലും സജീവമാണ്. ഫഹദ് ഫാസിൽ നായകൻ ആകുന്ന അടുത്ത ചിത്രത്തിലും കല്യാണി ആണ് നായിക. കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവൾ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങൾ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ആഗ്രഹം ലിസിക്കും ഉണ്ട് സ്വന്തം കാലിൽ നിൽക്കണം എന്ന് എപ്പോളും ആഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞുവെന്നും അഷ്‌റഫ് പുതിയ വീഡിയോയിൽ പറയുന്നുണ്ട്.
Read Entire Article