പ്രണാമം! രാജാ രവിവർമ്മയുടെ സ്മരണകൾക്ക് പ്രണാമമർപ്പിച്ച് മ്യൂസിക്കൽ ആൽബം;ദൃശ്യവിരുന്നാക്കി അണിയറപ്രവർത്തകർ

8 months ago 7

Authored byഋതു നായർ | Samayam Malayalam | Updated: 7 May 2025, 3:50 pm

ശ്രീപ്രകാശ് സംവിധാനം ചെയ്ത പ്രണാമം എന്ന മ്യൂസിക്കൽ ആൽബം തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ആണ് പ്രകാശനം ചെയ്തത്

പ്രണാമം പ്രണാമം (ഫോട്ടോസ്- Samayam Malayalam)
പ്രണാമം "മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു. പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് ആണ് സംവിധാനം .

ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്പത്തെ മനോഹരമായൊരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു. രാജാ രവി വർമയുടെ ജീവിത നിമിഷങ്ങളെ മിഴിവാർന്ന ക്യാൻവാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുകയാണ് ഛായാഗ്രാഹകൻ അയ്യപ്പൻ.


രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഈ ദൃശ്യകാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാന് പുറമെ മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം - എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് - അയ്യപ്പൻ എൻ, ഗാനരചന - മായ കെ വർമ്മ, സംഗീതം, ആലാപനം - രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് - രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എൻ ശ്രീപ്രകാശ്, ലിജിൻ സി ബാബു, വിപിൻ വിജയകുമാർ, ചമയം - സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം - രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ - സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ - പ്രജിത്ത്, സ്റ്റിൽസ് - അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് - എ സി എ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ - രാഹുൽ കൃഷ്ണ, എ ഐ - യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ.
Read Entire Article