Authored byഅശ്വിനി പി | Samayam Malayalam | Updated: 17 Apr 2025, 3:09 pm
അഭിനയത്തിലേക്ക് വരാന്‍ ഇപ്പോള്‍ താത്പര്യമില്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവാണ് സംയുക്ത വര്‍മ. വീട്ടിലെ വിശേഷങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്

മറ്റൊന്നുമല്ല, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സുന്ദരന്‍ വീട്ടിന്റെ ചാരുപടിയില്‍ വന്നിരിപ്പുണ്ട്, പീലിയൊതുക്കിയ ഒരു ആണ്‍മയില്‍! മനോഹരമായ ആ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ബിജു മേനോന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്, സംയുക്ത അത് നാട്ടുകാരെയും കാണിച്ചിരിയ്ക്കുന്നു.
Also Read: അച്ഛനല്ല ഭര്‍ത്താവ് തന്നെയാണ്! പ്രണയിച്ച് വിവാഹം ചെയ്തതാണ്; പ്രിയങ്കയുടെയും വസിയുടെയും പ്രണയകഥ ചര്‍ച്ചയാവുന്നു, ലളിതമായ വിവാഹം!
വളരെ സൂക്ഷിമമായിട്ടാണ് ബിജു മേനോന്‍ ഫോട്ടോ എടുത്തുതകൊണ്ടിരിയ്ക്കുന്നത്, ചെറുതായൊന്ന് അനങ്ങിയാലും മയില്‍ പറന്ന് പോകുമോ എന്ന ടെന്‍ഷനുണ്ട് എന്ന് ക്യാപ്ഷനില്‍ സംയുക്ത വ്യക്തമാക്കുന്നുണ്ട്.
സിനിമ ഉപേക്ഷിച്ചതിന് ശേഷം സംയുക്ത വര്‍മ കൂടുതലും ശ്രദ്ധിയ്ക്കുന്നത് യോഗയിലും ആത്മീയതിലും ഒക്കെയാണ്. മൂന്ന് വര്‍ഷം മാത്രമേ സംയുക്ത വര്‍മ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, അഭിനയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടിയവയായിരുന്നു. രണ്ട് തവണ സംസ്ഥാന പുരസ്‌കാരവും നേടിയ നടി സ്വമനസ്സാലെ തന്നെയാണ് അഭിനയം നിര്‍ത്തിയത്
മഞ്ജു വാര്യര്‍ അഭിനയത്തിലേക്ക് തിരിച്ചുവന്ന സമയത്ത് പലരും ആഗ്രഹിച്ചതാണ് സംയുക്ത വര്‍മയുടെയും മടങ്ങിവരവ്. എന്നാല്‍ അത് സംഭവിക്കില്ല എന്ന് ബിജു മേനോന്‍ തന്നെ അറിയിച്ചു. തന്റെ നായികയായി വിളിച്ചിട്ട് പോലും സംയുക്ത അഭിനയിക്കാന്‍ തയ്യാറില്ല എന്നാണ് ബിജു മേനോന്‍ പറഞ്ഞത്. അതിനിടയില്‍ ധാത്രിയുടെ ഒരു പരസ്യ ചിത്രത്തില്‍ സംയുക്ത മുഖം കാണിച്ചിരുന്നു.
പ്രതീക്ഷിക്കാതെ വീട്ടില്‍ വന്ന അതിഥി, ബിജു മേനോന്റെ കഷ്ടപ്പാട്, ഫോട്ടോ എടുത്ത് നാട്ടുകാരെ അറിയിച്ച് സംയുക്ത വര്‍മയും!
പ്രസവാനന്തരം ശരീരത്തിൻറെ വണ്ണം കൂടിയത് തന്നെ മാനസികമായി തളർത്തിയിരുന്നു എന്ന് ഒരവസരത്തിൽ സംയുക്ത വർമ വെളിപ്പെടുത്തിയിരുന്നു. ഡിപ്രഷനിലേക്ക് പോയ ആ അവസ്ഥയിയിൽ ആശ്വാസമായത് യോഗയാണ് എന്നാണ് നടി പറഞ്ഞിരുന്നത്. അന്ന് മുതൽ സംയുക്ത വർമയുടെ ജീവിതത്തിൻറെ ഭാഗമാണ് യോഗ. ശരീര- മാനസിക സന്തോഷവും മനസ്സമാധാനവും ഉന്മേഷവും യോഗ നൽകുന്നു എന്നാണ് സംയുക്ത പറയുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·