08 September 2025, 09:51 PM IST
.jpg?%24p=8653219&f=16x10&w=852&q=0.8)
അഭയ് ഡിയോൾ.|Photo credit: AFP
വ്യത്യസ്തമായ സിനിമകളിലൂടേയും കഥാപാത്രങ്ങളിലൂടേയും ബോളിവുഡില്‍ ശ്രദ്ധ നേടിയ നടനാണ് അഭയ് ഡിയോള്‍. സിന്തഗി ന മിലേഗി ദൊബാരാ, ദേവ്- ഡി, സോച്ചാ ന ഥാ എന്നീ സിനിമകളിലെ അഭയ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എപ്പോഴും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ സിനിമയിലൂടെ നേടിയ പ്രശസ്തി കാരണം അഭയ് എല്ലാം ഒഴിവാക്കി ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയ സന്ദര്‍ഭവും ഉണ്ടായിരുന്നു.
സിനിമകളുടെ ലോകവുമായി അഭയ് ഡിയോളിന് ചെറുപ്പം തൊട്ടേ ബന്ധമുണ്ട്. അമ്മാവനായ ധര്‍മ്മേന്ദ്രയും പിന്നീട് സണ്ണി ഡിയോളും സിനിമകളില്‍ സജീവമായതോടെ കുടുംബത്തില്‍ താരങ്ങളോടൊപ്പമായിരുന്നു അഭയ്‌യുടെ ചെറുപ്പകാലം. 1995-ല്‍ ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിനും ഒരുപാട് ആരാധകരുണ്ടായി. എന്നാല്‍ സിനിമകളിലൂടെയുള്ള പ്രശസ്തി തനിക്ക് കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത് എന്നാണ് അടുത്തിടെ നല്‍കിയ ഒരഭിമുഖത്തില്‍ അഭയ് പങ്കു വെച്ചത്.
വീട്ടില്‍ ആരും താരങ്ങളായിരുന്നില്ല. അവര്‍ അച്ഛന്‍, അമ്മാവന്‍, സഹോദരന്‍ മാത്രമായിരുന്നു. എന്നാല്‍ വളര്‍ന്ന് കഴിഞ്ഞപ്പോഴാണ് നമ്മള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ് എന്ന് മനസിലാക്കിയത്. പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയപ്പെടുന്നു എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഡിയോള്‍ എന്ന പേരും ആളുകള്‍ പെട്ടന്ന് തിരിച്ചറിഞ്ഞു. പ്രശസ്തി കാരണം സ്‌കൂളുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥ പോലും ഉണ്ടായിരുന്നതായും അഭയ് പറഞ്ഞു.
കുടുംബത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കാരണം സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നു. ചില അധ്യാപകര്‍ തന്റെ പേര് കാരണം പ്രത്യേക പരിഗണന നല്‍കിയപ്പോള്‍ ചിലര്‍ മോശമായി പെരുമാറിയതായും അഭയ് കൂട്ടിച്ചേര്‍ത്തു. ഇത്കൂടാതെ തന്നോടും കുടുംബത്തിനോടും വിരോധമുള്ള ആളുകള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമോ എന്നും ഭയപ്പെട്ടിരുന്നു. തന്നെക്കുറിച്ച് മുന്‍വിധികളുണ്ടാകും എന്ന് മനസിലാക്കിയാണ് പലരേയും സമീപിച്ചത് എന്നും അഭയ് പറഞ്ഞു.
Content Highlights: Bollywood histrion Abhay Deol opens up astir the struggles of increasing up successful a celebrated family.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·