Authored by: അശ്വിനി പി|Samayam Malayalam•2 Nov 2025, 1:49 pm
2025 ൽ നിവിൻ പോളിയുടേതായി ഇതുവരെ ഒരു സിനിമയും റിലീസായിട്ടില്ല. എന്നാൽ വൻ പ്രതീക്ഷയോടെ വരുന്ന ഏഴോളം സിനിമകളാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്നത്
നിവിൻ പോളിസ്വയം വഴിവെട്ടി വന്നവനാടാ എന്ന നിവിന്റെ തന്നെ ഡയലോഗ് ഏറ്റവും അനിയോജ്യം എന്ന് തോന്നിപ്പിക്കുന്ന പല സന്ദർഭങ്ങളും അടുത്തിടെയുണ്ടായി. ഇപ്പോഴിതാ എല്ലാത്തിനെയും അതിജീവിച്ച്, ബാക്ക് ബാക്ക് സിനിമകളുമായി തിരക്കിലായി, ഒരു വൻ തിരിച്ചുവരവിന് തയ്യാറാടി നിൽക്കുകയാണ് നിവിൻ പോളി. ഏഴോളം സിനിമകളാണ് ഇപ്പോൾ നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടയിൽ ഇതാ കിടു ലുക്കിലുള്ള ഏതാനും ഫോട്ടോകൾ നടൻ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിയ്ക്കുന്നു.
Also Read: അനീഷ് എന്താണ് ഡിവോഴ്സ് ആയത്, എല്ലാം അനുമോളോട് പറഞ്ഞിട്ടുണ്ട്; മോഹൻലാലും ടിആർപി ആക്കിയോ? സോഷ്യൽ മീഡിയ ചർച്ചകൾകൂളിങ് ഗ്ലാസ് വച്ച്, മാസ് ലുക്കിലാണ് നിവിൻ പോളി ചിത്രത്തിൽ. നീ- WIN- എന്ന കമന്റുമായി ചിത്രത്തിന് താഴെ രമേഷ് പിഷാരടി എത്തി. സ്മൈലിയാണ് നിവിൻ അതിന് നൽകിയത്. പഴയ ആ സ്വാഗിൽ നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവിന് കാത്തിരിയ്ക്കുന്ന ആരാധകരെയും കമന്റൽ കാണാം.
നിവിൻ പോളിയുടെ വരാനിരിയ്ക്കുന്ന ചിത്രങ്ങൾ
ഒന്നും രണ്ടുമല്ല, ഏഴ് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിയ്ക്കുന്നത് നിവിനും ലോകേഷ് യൂണിവേഴ്സിറ്റിയിലേക്ക് കടക്കുന്ന ബെൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ്. വാൾട്ടർ ആയും ബെൻസ് ആയും നിവിൻ എത്തുന്ന ചിത്രത്തിന്റെ ടീസർ നൽകിയ പ്രതീക്ഷ തന്നെ വേറെ ലെവലായിരുന്നു. ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ കാണാത്ത നിവിൻ പോളിയുടെ ഒരു വേർഷനാണ് സിനിമ എന്ന് ടീസറിൽ വ്യക്തമായിരുന്നു.
അത് കൂടാതെ, നിവിൻ പോളിയെ ജനങ്ങളുമായി ഏറ്റവും അടുപ്പിക്കുന്ന ലൈറ്റ് ഹാർഡ്ഡ് ഫാമിലി ഡ്രാമ കാറ്റഗറിയിലുള്ള സിനിമകളും ഒരുപാടുണ്ട്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ഡിയർ സ്റ്റഡന്റ് എന്ന ചിത്രമാണ് ഒന്ന്. ഈ സിനിമയുടെ ടീസറും രസകരമായിരുന്നു. ജോർജ് ഫിലിപ് റോയിയും സന്ദീപ് കുമാറും സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നിവിൻ പോളി തന്നെയാണ്
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. Fun, chaos and axenic happiness എന്ന ടാഗ് ലൈനോ ടുകൂടെ വരുന്ന ചിത്രം പഴയ നിവിൻ പോളി - അജു വർഗീസ് കോമ്പോ വീണ്ടും ഒന്നിക്കുന്നതാണ്. ചിത്രം ഈ ക്രിസ്മസിന് തിയേറ്ററുകളിലെത്തും. അരുൺ വർമ സംവിധാനം ചെയ്യുന്ന ബേബിഗേൾ ആണ് മറ്റൊരു ചിത്രം. In each soundlessness a tempest brews- എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രം നിർമിയ്ക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. അതുടെ ഉടൻ തിയേറ്ററുകളിലെത്തും
അമേരിക്കൻ ഷട്ട് ഡൗൺ; വിമാനങ്ങൾ നിർത്തലാക്കിയേക്കും, അടിയന്തര സാഹചര്യം, 80% കൺട്രോളർമാരും അവധിയിൽ!
ഭാവന സ്റ്റുഡിയോസ് നിർമിയ്ക്കുന്ന ആറാമത്തെ സിനിമയിലെ നായകനും നിവിൻ പോളിയാണ്. മമിത ബൈജു നായികയായി എത്തുന്ന ബ കുടുംബയൂണിറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുയാണ്. തമർ കെവി സംവിധാനം ചെയ്യുന്ന ഡോൾബി ദിനേശൻ എന്ന സിനിമയും പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
നാഷണൽ അവാർഡ് നേടിയ സംവിധായകൻ റാം സംവിധാനം ചെയ്ത യേഴു കടൽ, യേഴു മലൈ എന്ന തമിഴ് ചിത്രം ഇതിനോടകം 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച് പ്രശംസകൾ നേടിയതാണ്. ഈ സിനിമയും തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·