19 September 2025, 04:00 PM IST

കൽക്കി സിനിമയുടെ ആദ്യഭാഗത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്ന പ്രഭാസും ദീപിക പദുക്കോണും| Photo: PTI
നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ രണ്ടാംഭാഗത്തില്‍നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയതല്ല, നടി ചിത്രം ഉപേക്ഷിക്കുയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ടാംഭാഗത്തില്‍ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെ ദീപിക സ്വയം വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പദ്ധതിയിട്ട രണ്ടാം ഭാഗത്തിന്റെ തിരക്കഥയില്‍ മാറ്റം വന്നതോടെയാണ് വേണ്ടെന്നുവെച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു രണ്ടാംഭാഗം പദ്ധതിയിട്ടത്. എന്നാല്‍, ഏതാനും ദിവസം മുമ്പ് മാത്രമാണ് നിര്‍മാതാക്കള്‍ നടിയെ ബന്ധപ്പെട്ട് മാറ്റങ്ങള്‍ അറിയിച്ചത്. അതിഥിവേഷത്തോളം മാത്രം പ്രാധാന്യമായിരുന്നു ദീപികയുടെ കഥാപാത്രത്തിന് പുതിയ മാറ്റത്തോടെ തിരക്കഥയില്‍ ഉണ്ടായത്. രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ്ങിനായി തയ്യാറെടുക്കുകയായിരുന്ന ദീപികയുടെ ടീമിനെ ഇത് ഞെട്ടിച്ചുവെന്നും അതിനാല്‍ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
വ്യാഴാഴ്ച നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ഔദ്യോഗികമായി ദീപിക ചിത്രത്തിന്റെ ഭാഗമായിരിക്കില്ലെന്ന് വ്യക്തമാക്കിയത്. താരം മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ദീപികയെ പുറത്താക്കേണ്ടിവന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നിശ്ചിത പ്രവൃത്തി സമയം, പ്രതിഫലത്തില്‍ 25% വര്‍ധന, അനുചരരുടെ ചെലവ് വഹിക്കണം എന്നീ ആവശ്യങ്ങളായിരുന്നു ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. നേരത്തെ, സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റി'ല്‍നിന്നും ദീപക പുറത്തായിരുന്നു.
Content Highlights: Deepika Padukone Quits Kalki 2898 AD Sequel Over Reduced Role
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·