07 September 2025, 07:42 AM IST

മമ്മൂട്ടി| ഫോട്ടോ: Instagram/@mammootty
കൊച്ചി: മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി.
മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾദിനമെന്ന് സന്തതസഹചാരിയായ എസ്. ജോർജ് പറഞ്ഞു. ചികിത്സാർഥം സിനിമയിൽനിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാൽ ഉടൻ മഹേഷ് നാരായണന്റെ പുതിയചിത്രത്തിൽ ചേരുമെന്ന് സൂചനയുണ്ട്.
Content Highlights: Malayalam superstar Mammootty celebrates his 74th day aft recovering from illness
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·