പ്രീ- റിലീസ് ഇവന്റിൽ വാളുമായി പവൻ കല്യാണിന്റെ മാസ് എൻട്രി; ബോഡി​ഗാർഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

4 months ago 4

22 September 2025, 01:03 PM IST

pawan kalyan

പവൻ കല്യാൺ വാൾ തിരിച്ചപ്പോൾ ബോഡിഗാർഡിന്റെ മുഖത്തിന് തൊട്ടടുത്തുകൂടെ കടന്നുപോവന്നു, പവൻ കല്യാൺ വാളുമായി വേദിയിൽ | Photo: Screen grab/ X: PawanismNetwork

പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ദേ കോള്‍ ഹിം ഒജി'യുടെ പ്രീ റിലീസ് ഇവന്റില്‍ വാളുമായി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ മാസ് എന്‍ട്രി. എന്നാല്‍, വേദിയിലേക്ക് നടക്കവെ കൈയിലുള്ള വാള്‍ തിരിച്ചപ്പോള്‍ തലനാരിഴയ്ക്കാണ് പിന്നാലെയുണ്ടായിരുന്ന ബോഡിഗാര്‍ഡ് രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലാണ് പവന്‍ കല്യാണ്‍ ഹൈദരാബാദ് എല്‍ബി സ്റ്റേഡിയത്തിലെ വേദിയില്‍ എത്തിയത്. കനത്ത മഴയേ അവഗണിച്ച് വലിയ ആള്‍ക്കൂട്ടമാണ് താരത്തെ കാണാന്‍ ഒത്തുചേര്‍ന്നത്. പരിപാടിയില്‍ സംസാരിച്ച പവന്‍ കല്യാണ്‍, ചിത്രത്തിലെ അഭിനേതാക്കളേയും അണിയറപ്രവര്‍കരേയും മുക്തകണ്ഠം പ്രശംസിച്ചു. ഒരുവേള താന്‍ ഉപമുഖ്യമന്ത്രിയാണെന്ന കാര്യംപോലും മറന്നുപോയെന്ന്‌ അദ്ദേഹം പറഞ്ഞു.

'ഒരു ഉപമുഖ്യന്ത്രി വാളുമായി നടക്കുന്നത് എപ്പോഴെങ്കിലും നിങ്ങള്‍ കാണുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ? സിനിമയില്‍ ആയതിനാല്‍ എനിക്ക് അതിന് സാധിക്കും', പവന്‍ കല്യാണ്‍ പറഞ്ഞു.

സംവിധായകന്‍ സുജീത് ആണ് ചിത്രത്തിലെ ഹീറോയെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. സുജീത് ആണ് കഥാപാത്രത്തിന്റെ വേഷത്തില്‍ വേദിയിലേക്ക് വരാന്‍ തനിക്ക് ധൈര്യംതന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗീതസംവിധായകന്‍ തമന്‍, അഭിനേതാക്കളായ ഇമ്രാന്‍ ഹാഷ്മി, പ്രിയങ്കാ മോഹന്‍, ശ്രിയ റെഡ്ഡി, ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ എന്നിവരേയും അദ്ദേഹം പ്രശംസിച്ചു.

Content Highlights: Andhra Pradesh`s Deputy CM Pawan Kalyan`s melodramatic sword introduction astatine the pre-release lawsuit of `OG`

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article