
Photo: Special arramgement
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക ഓണസദ്യയൊരുക്കി സ്വീകരണം നല്‍കി. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയുടെ പിറന്നാളും ആഘോഷിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമാണ് സാധാരണ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഒന്നിച്ചിരിക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഓണാഘോഷത്തിന് ഒന്നിച്ചിരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം സംഘടനാ ഭാരവാഹികള്‍ പങ്കുവെച്ചു. എല്ലാവരും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഓണസമ്മാനവും ഫെഫ്ക നല്‍കി.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് സന്ദീപ് സേനന്‍, ജോയന്റ് സെക്രട്ടറി അല്‍വിന്‍ ആന്റണി, സിയാദ് കോക്കര്‍, സന്തോഷ് പവിത്രം, എവര്‍ഷൈന്‍ മണി, കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അനില്‍ തോമസ്, ഫെഫ്ക വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ട്രഷറര്‍ ആര്‍.എച്ച്. സതീഷ്, വൈസ് പ്രസിഡന്റ് ജി.എസ്. വിജയന്‍, ജോയിന്റ് സെക്രട്ടറി ഷിബു ജി. സുശീലന്‍, ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Content Highlights: FEFKA Hosts Onam Feast for Producers Association
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·