പ്രേക്ഷക ഹൃദയം കീഴടക്കാൻ ഫാമിലി ഡ്രാമയുമായി ആസിഫ് അലി; 'സർക്കീട്ട്' മെയ് 8ന് തീയേറ്ററുകളിൽ

9 months ago 6

കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സർക്കീട്ട് മെയ്‌ 8 ന് പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന്റെ സംവിധായകനായ താമർ ഒരുക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായിക.

അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്' 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഛായാഗ്രഹണം: അയാസ് ഹസൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ: രഞ്ജിത് കരുണാകരൻ, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈൻ പ്രൊഡക്ഷൻ: റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്: എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്: വൈശാഖ്, പിആർഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Asif Ali`s caller movie `Sarkeet`, a feel-good household play directed by Tamar, releases May 8th.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article