08 September 2025, 10:41 PM IST

സനൽകുമാർ ശശിധരനെ എറണാകുളം എളമക്കര പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: റിദ്ദിൻ ദാമു/ മാതൃഭൂമി
കൊച്ചി: കേരള പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ കൊച്ചിയിലെത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ നേരത്തെ അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രേമിച്ചു എന്നൊരു കുറ്റം മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്ന് കൊച്ചിയിൽ വെച്ച് സനൽ കുമാർ ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കള്ളക്കേസ് ആണ്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. പരാതി കെട്ടിച്ചമച്ചതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജനുവരിയിൽ, പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര പോലീസ് സനലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ, പോലീസ് കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു. തുടർന്ന്, അദ്ദേഹം ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.
Content Highlights: Director Sanal Kumar Sasidharan Detained successful Kochi Following Actress's Complaint





English (US) ·