'പ്രൈഡ് ആന്‍ഡ് പ്രെജുഡിസ്' വീണ്ടും ഇന്ത്യന്‍ തിയേറ്ററുകളിലേക്ക്‌ എത്തുന്നു

6 months ago 7

17 July 2025, 02:39 PM IST

pride and prejudice

റിലീസിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റർ.|photo credit:@pandparchive

കെയ്‌റ നൈറ്റലിയും മാത്യു മക്‌ഫെയ്ഡീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജെയിന്‍ ഓസ്റ്റണിന്റെ പ്രശസ്ത നോവല്‍ 'പ്രൈഡ് ആന്‍ഡ് പ്രെജുഡിസി'ന്റെ 2005-ല്‍ ഇറങ്ങിയ ചലച്ചിത്രാവിഷ്‌കാരം തിയേറ്ററുകളിലേക്ക് തിരിച്ച് വരുന്നു.

സിനിമയുടെ ഇരുപതാം വാര്‍ഷികം പ്രമാണിച്ച് ചിത്രം ജൂലായ് 25-ന് തിയേറ്ററില്‍ എത്തും. യുണൈറ്റഡ് ഇന്റര്‍നാഷണല്‍ പിക്‌ചേഴ്‌സിന്റെ സഹകരണത്തോടെ പിവിആര്‍ ഇനോക്‌സിന്റെ മള്‍ട്ടിപ്ലക്‌സ് ശൃംഖലയിലാണ് സിനിമ വീണ്ടും റിലീസിന് ഒരുങ്ങുന്നത്.

1813-ല്‍ രചിച്ച നോവല്‍ സംവിധായകന്‍ ജോറൈറ്റ് അതേ പേരില്‍ സിനിമയാക്കി ചിത്രീകരിക്കുകയായിരുന്നു. ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, മികച്ച അഭിനയം എന്നിവയ്ക്ക് സിനിമ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ 2006-ലെ അക്കാദമി അവര്‍ഡിന് നാല് വിഭാഗങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്കന്‍ തിയേറ്ററുകളില്‍ സിനിമ വീണ്ടും റിലീസ് ചെയ്തിരുന്നു. സിനിമയുടെ രണ്ടാം വരവ്‌ ആരാധകര്‍ ഏറ്റെടുത്തതോടെ ഏകദേശം 5 മില്യണ്‍ അമേരിക്കന്‍ ഡോളറിലധികം സിനിമ സമ്പാദിച്ചു.

അന്താരാഷട്ര തലത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് മുന്‍പില്‍ 'പ്രൈഡ് ആന്‍ഡ് പ്രെജുഡിസ്' കൊണ്ടുവരാന്‍ സന്തോഷമുണ്ട് എന്ന് പിവിആര്‍ ഇനോക്‌സിന്റെ ലീഡ് സ്ട്രാറ്റജിസ്റ്റ് നിഹാരിക ബിജ്‌ലി പറഞ്ഞു.

2025 ഡിസംബറില്‍ ജെയിന്‍ ഓസ്റ്റണിന്റെ 250-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് സിനിമയുടെ റിലീസ് എന്നത് ആകര്‍ഷണീയമാണ്.

Content Highlights: The 2005 movie adaptation of Jane Austen`s Pride & Prejudice returning to amerind cinemas successful July

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article